Bank

സേവനങ്ങള്‍ ഇനി മിസ്ഡ് കോളില്‍; 'എസ്ബിഐ ക്വിക്ക്' ആപ്പ് പുറത്തിറക്കി

ഒരു തവണ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ ഇന്റര്‍നെറ്റിന്റെ ആവശ്യമില്ലാതെ എസ്ബിഐ ക്വിക്ക് ഉപയോഗിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത

സേവനങ്ങള്‍ ഇനി മിസ്ഡ് കോളില്‍; എസ്ബിഐ ക്വിക്ക് ആപ്പ് പുറത്തിറക്കി
X

ന്യൂഡല്‍ഹി: എസ്എംഎസിലൂടെയോ മിസ്ഡ് കോളിലൂടെയോ ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കുന്ന 'എസ്ബിഐ ക്വിക്ക'് ആപ്ലിക്കേഷന്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ് ബി ഐ) പുറത്തിറക്കി. ഇതുവഴി അക്കൗണ്ട് ഉടമകള്‍ക്ക് ബാലന്‍സ് തുക അറിയാനും മിനി സ്‌റ്റേറ്റ്‌മെന്റ്, ചെക്ക് ബുക്ക് അപേക്ഷ, അവസാന ആറുമാസത്തെ അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ്, ഭവന-വിദ്യാഭ്യാസ വായ്പ എന്നിവയുടെ പലിശയുടെ സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്ക് അപേക്ഷിക്കാനാവും. ഒരു തവണ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ ഇന്റര്‍നെറ്റിന്റെ ആവശ്യമില്ലാതെ എസ്ബിഐ ക്വിക്ക് ഉപയോഗിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. എസ്എംഎസ്, മിസ്ഡ് കോള്‍ വഴി പ്രവര്‍ത്തിക്കും. ആപ്പ് ഉപയോഗിക്കാന്‍ കീ വേഡുകളോ മൊബൈല്‍ നമ്പറോ ഉപയോഗിക്കേണ്ടതില്ല. മൊബൈലില്‍ ലഭിക്കുന്ന ഒറ്റത്തവണ പാസ് വേഡ് ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കാം. എസ്ബിഐയുടെ അവധി ദിവസങ്ങളെ കുറിച്ചുള്ള കലണ്ടറും ആപ്പിലുണ്ടാവും. സേവിങ്‌സ്, കറന്റ്, ഓവര്‍ ഡ്രാഫ്റ്റ്, കാഷ് ക്രെഡിറ്റ് അക്കൗണ്ടുകള്‍ക്ക് എസ്ബിഐ ക്വിക്ക് സേവനം ലഭിക്കും. എന്നാല്‍, എസ്ബിഐ ക്വിക്ക് ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകള്‍ നടത്താനാവില്ല.

എസ്ബിഐ ക്വിക്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ട വിധം:

* 'REG Account Number' എന്ന് 09223488888 രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറില്‍നിന്ന് എസ്എംഎസ് അയയ്ക്കുക.

* വിജയകരമായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ വിവരം ലഭിക്കും

* തുടര്‍ന്ന് സേവനം ഉപയോഗിക്കാം

അക്കൗണ്ട് ബാലന്‍സ് അറിയാന്‍:

* 09223766666 എന്ന നമ്പറിലേക്ക് 'BAL' എന്ന് എസ്എംഎസ് അയക്കുകയോ മിസ് ഡ് കോള്‍ ചെയ്യുകയോ ചെയ്താല്‍ ബാലന്‍സ് വിവരം ലഭിക്കും.

മിനി സ്‌റ്റേറ്റ്‌മെന്റ് ലഭിക്കാന്‍:

* 09223866666 എന്ന നമ്പറിലേയ്ക്ക് മിസ്ഡ് കോള്‍ ചെയ്യുകയോ 'MSTMT' എന്ന് എസ്എംഎസ് ചെയ്യുകയോ ചെയ്യുക.

ചെക്ക് ബുക്കിന് അപേക്ഷ നല്‍കാന്‍:

* 'CHQREQ' എന്ന് 09223588888 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കുക. അപ്പോള്‍ ഉപഭോക്താവിന് തിരിച്ച് എസ്എംഎസ് ലഭിക്കും. അതിനുശേഷം 'CHQACC Y 6-digit number received in SMS' എന്നിങ്ങനെയുള്ള ഫോര്‍മാറ്റില്‍ എസ്എംഎസ് അയയ്ക്കുക.

പലിശ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍:

* HLI എന്ന ഫോര്‍മാറ്റില്‍ 09223588888 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കുക.

ഡെബിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍:

* എടിഎം കാര്‍ഡ് കാണാതാവുകയോ മോഷണം പോവുകയോ ചെയ്താല്‍ എസ്എംഎസ് വഴി ബ്ലോക്ക് ചെയ്യാം. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍നിന്ന് അതിനായി 'BLOCK XXXX ഫോര്‍മാറ്റില്‍ 567676ലേയ്ക്ക് എസ്എംഎസ് അയക്കാം. XXXXഎന്നത് നിങ്ങളുടെ കാര്‍ഡിലെ അവസാനത്തെ നാല് അക്കങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. തുടര്‍ന്ന് തിരിച്ച് സന്ദേശം ലഭിക്കും. അപേക്ഷയുടെ നമ്പര്‍, ബ്ലോക്ക് ചെയ്ത തിയ്യതിയും സമയവും അതിലുണ്ടാവും.




Next Story

RELATED STORIES

Share it