Bank

കൊവിഡ് ബാധിതനാണോ? 5 ലക്ഷം രൂപ വരെയുള്ള 'കവച്' വ്യക്തിഗത വായ്പയുമായി എസ്ബിഐ

ഇതു പ്രകാരം 25,000 രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും.

കൊവിഡ് ബാധിതനാണോ? 5 ലക്ഷം രൂപ വരെയുള്ള കവച് വ്യക്തിഗത വായ്പയുമായി എസ്ബിഐ
X

കൊച്ചി: കൊവിഡ് ബാധിതരുടെ ചികില്‍സാ ചെലവ് നികത്താന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെ വായ്പാ സഹായവുമായി എസ്ബിഐ. ഈ വര്‍ഷം ഏപ്രില്‍ ഒന്നിനു ശേഷം കൊവിഡ് ബാധിതരായവര്‍ക്കാണ് കവച് വ്യക്തിഗത വായ്പ ലഭിക്കുക. ഇതിനായി എസ്ബിഐ ശാഖകളില്‍ അപേക്ഷ നല്‍കാം. ഇതു പ്രകാരം 25,000 രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും. മുന്‍കൂര്‍ അനുമതിയുളളവര്‍ക്ക് യോനോ ആപ് വഴിയും ഈ വായ്പകള്‍ക്ക് അപേക്ഷിക്കാം.

നിലവില്‍ വായ്പകള്‍ ഉണ്ടെങ്കില്‍ അതിനു പുറമേയായിരിക്കും കവച് വായ്പ അനുവദിക്കുക. മൂന്നു മാസത്തെ മോറട്ടോറിയം ഉള്‍പ്പെടെ 60 മാസ കാലാവധിയാണ് വായ്പയ്ക്കു ലഭിക്കുക. 2021 ഏപ്രില്‍ ഒന്നിനു ശേഷം കൊവിഡ് പോസിറ്റീവ് ആയ ശമ്പള, ശമ്പളേതര ഉപഭോക്താക്കള്‍, പെന്‍ഷന്‍കാര്‍, അവരുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് ഈ വായ്പ പ്രയോജനപ്പെടുത്താം.

ഈട് ഇല്ലാതെയാണ് ഇവ നല്‍കുന്നത്. 8.5 ശതമാനം പലിശ നിരക്കായിരിക്കും എസ്ബിഐ കവച് പേഴ്‌സണല്‍ ലോണുകള്‍ക്കു ബാധകം. ഈടില്ലാത്ത വായ്പയ്ക്ക് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കാണിത്.

അപേക്ഷകന്റെ ക്രെഡിറ്റ് സ്‌കോറും തിരിച്ചടവ് ശേഷിയും വിലയിരുത്തിയാണ് ബാങ്ക് വായ്പ അനുവദിക്കുക. ജൂണ്‍ 11 മുതല്‍ എസ്ബിഐ കവച് വായ്പകള്‍ ലഭ്യമാക്കുന്നുണ്ട്. ഈ വായ്പ ലഭിക്കുന്നതിനായി അപേക്ഷകന്‍ ബാങ്കില്‍ ഈടൊന്നും തന്നെ സമര്‍പ്പിക്കേണ്ടതില്ല. ഒപ്പം പ്രോസസിംഗ് ചാര്‍ജുകളോ, സെക്യൂരിറ്റി ഡെപ്പോസിറ്റോ തുടങ്ങിയ അധിക ചാര്‍ജുകളൊന്നും കവച് പേഴ്‌സണല്‍ വായ്പകള്‍ക്കില്ല.

Next Story

RELATED STORIES

Share it