രാജ്യത്ത് സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ വന്‍ വര്‍ധന

Economy Grows 13.5% In June Quarter; Fastest Pace Of Expansion In A Year: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ വന്‍ വര്‍ധന. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ജിഡിപി വളര്‍ച്ച 13.5 ശതമാനമാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം അവസാന പാദത്തിലെ 4.1 ശതമാനത്തില്‍നിന്നാണ് വളര്‍ച്ചാനിരക്കിലെ കുതിപ്പ്. 15 ശതമാനം വര്‍ധനവുണ്ടാവുമെന്ന് സാമ്പത്തിക വിദഗ്ധരും വിശകലന വിദഗ്ധരും റിസര്‍വ് ബാങ്കും പ്രവചിച്ചിരുന്നുവെങ്കിലും ആ ലക്ഷ്യം നേടാനായില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ 20.1 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്.
ഉപഭോഗത്തിലെ വര്‍ധനവാണ് വളര്‍ച്ചാനിരക്ക് ഉയരാന്‍ ഇടയാക്കിയത്. ആദ്യപാദത്തില്‍ രേഖപ്പെടുത്തുന്ന രണ്ടാമത്തെ വലിയ വളര്‍ച്ചാ നിരക്കാണിത്. കഴിഞ്ഞ വര്‍ഷം ആദ്യപാദത്തിലാണ് ഏറ്റവും വലിയ വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയത്. അതായത് 2021 ഏപ്രില്‍- ജൂണ്‍ മാസങ്ങളില്‍. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ (ഏപ്രില്‍- ജൂണ്‍) ജിഡിപി വളര്‍ച്ചാ നിരക്ക് ഏകദേശം 16.2 ശതമാനമായിരിക്കുമെന്ന് ആര്‍ബിഐ ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു.
ഏപ്രില്‍- ജൂണ്‍ പാദത്തില്‍ സമ്പദ്‌വ്യവസ്ഥ 15.2 ശതമാനം വളര്‍ച്ച നേടുമെന്ന് സാമ്പത്തിക വിദഗ്ധരുടെ റോയിട്ടേഴ്‌സ് പോള്‍ പ്രവചിച്ചിരുന്നു, അതേസമയം, ബ്ലൂംബെര്‍ഗ് സര്‍വേയില്‍ ഇത് 15.3 ശതമാനമായിരുന്നു. അടിസ്ഥാന പ്രഭാവം കാരണം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഇരട്ട അക്ക വളര്‍ച്ചാ നിരക്കില്‍ വികസിക്കുമെന്ന് പ്രമുഖ വിശകലന വിദഗ്ധരും പ്രവചിച്ചിരുന്നു. ഏപ്രില്‍- ജൂണ്‍ പാദത്തില്‍ ചൈനയുടെ സമ്പദ്‌വ്യവസ്ഥയും 0.4 ശതമാനം വളര്‍ച്ച നേടിയിരുന്നു.
RELATED STORIES
വിദ്വേഷ പ്രസംഗം; ബാബാ രാംദേവിനെ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ
4 Feb 2023 5:16 PM GMTപ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു
4 Feb 2023 2:43 PM GMTവനിതാ നേതാവിന് അശ്ലീല സന്ദേശം: സിപിഎം പാക്കം ലോക്കല്‍ സെക്രട്ടറി...
4 Feb 2023 2:34 PM GMTകൊളീജിയം ശുപാര്‍ശ അംഗീകരിച്ച് കേന്ദ്രം; സുപ്രിംകോടതിയില്‍ അഞ്ച്...
4 Feb 2023 2:24 PM GMTജഡ്ജിമാരുടെ പേരില്‍ കൈക്കൂലി: പരാതിക്കാരില്ല, കേസ് റദ്ദാക്കണം;...
4 Feb 2023 6:57 AM GMTബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMT