അശ്വനി ഭാട്ടിയ എസ്ബിഐ മാനേജിങ് ഡയറക്ടറായി നിയമിതനായി

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജിങ് ഡയറക്ടറായി അശ്വനി ഭാട്ടിയയെ നിയമിച്ചു. 2022 മെയ് 31 ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്നത് വരെയാണ് നിയമനം. ബാങ്കിന്റെ നാലാമത്തെ മാനേജിങ് ഡയറക്ടറാണ് ഭാട്ടിയ. അരിജിത് ബാസു, ദിനേഷ് ഖാര, സിഎസ് സേട്ടി എന്നിവരാണ് നിലവില്‍ ബാങ്കിന്റെ മൂന്ന് മാനേജിങ് ഡയറക്ടര്‍മാര്‍.
സാമ്പത്തിക സേവന വകുപ്പിന്റെ ശുപാര്‍ശ കേന്ദ്ര മന്ത്രിസഭാ സമിതി അംഗീകരിക്കുകയായിരുന്നു. മെയ് മാസത്തില്‍ ബാങ്ക്‌സ് ബോര്‍ഡ് ബ്യൂറോയാണ് ഭാട്ടിയയുടെ പേര് നിര്‍ദ്ദേശിച്ചത്. മാര്‍ച്ച് 31 ന് വിരമിച്ച പികെ ഗുപ്തയുടെ ഒഴിവിലേക്കാണ് നിയമനം. നിലവില്‍ ബാങ്കിന്റെ ഡപ്യൂട്ടി മാനേജിങ് ഡയറക്ടറാണ് ഭാട്ടിയ.
അതേസമയം ബാങ്കിന്റെ ചെയര്‍മാനെ കണ്ടെത്താനുള്ള നടപടികള്‍ ബാങ്ക്‌സ് ബോര്‍ഡ് ബ്യൂറോ ആരംഭിച്ചിട്ടുണ്ട്. നിലവിലെ മാനേജിങ് ഡയറക്ടര്‍മാരുടെ ബയോ ഡാറ്റകള്‍ പരിശോധിക്കും. 2020 ഒക്ടോബര്‍ മാസത്തില്‍ നിലവിലെ ചെയര്‍മാന്‍ രജനീഷ് കുമാറിന്റെ കാലാവധി അവസാനിക്കും.
RELATED STORIES
രാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT