Wayanad

വയനാട് മെഡിക്കല്‍ കോളജ്: പ്രവേശനവും അധ്യാപക നിയമനവും ഉത്തരവിലൊതുക്കരുത്-കാംപസ് ഫ്രണ്ട്

വയനാട് മെഡിക്കല്‍ കോളജ്: പ്രവേശനവും അധ്യാപക നിയമനവും ഉത്തരവിലൊതുക്കരുത്-കാംപസ് ഫ്രണ്ട്
X

മാനന്തവാടി: വയനാട് മെഡിക്കല്‍ കോളജില്‍ ഈ വര്‍ഷം തന്നെ അഡ്മിഷന്‍ സ്വീകരിക്കുമെന്നതും അധ്യാപക നിയമനവും ഉത്തരവിലൊതുക്കരുതെന്ന് കാംപസ് ഫ്രണ്ട് വയനാട് ജില്ലാ വൈസ് പ്രസിഡന്റ് ടി ഷഹീദ. കഴിഞ്ഞ ഫെബ്രുവരി 19ന് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ 115 ടീച്ചിങ് സ്റ്റാഫിന്റെയും 25 നോണ്‍ ടീച്ചിങ് സ്റ്റാഫിന്റെയും അടക്കം പുതിയതായി 140 തസ്തികകള്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിരുന്നു.

പ്രിന്‍സിപ്പലിന് പുറമെ 6 പ്രഫസര്‍മാരുടെയും 21 അസോഷ്യേറ്റ് പ്രഫസര്‍മാരുടെയും 28 അസിസ്റ്റന്റ് പ്രഫസര്‍മാരുടെയും 14 ട്യൂട്ടര്‍മാരുടെയും 27 സീനിയര്‍ റെസിഡന്റുമാരുടെയും 18 ജൂനിയര്‍ റസിഡന്റുമാരുടെയും തസ്തികയാണ് ടീച്ചിങ് സ്റ്റാഫിനായി സൃഷ്ടിച്ചിരുന്നത്. തുടര്‍ന്ന് ഏപ്രില്‍ 2ന് ഡോ. കെ എം കുര്യാക്കോസിനെ പ്രിന്‍സിപ്പലായി നിയമിച്ച് ഉത്തരവും ഇറക്കി. എന്നാല്‍ മറ്റു അധ്യാപക തസ്തികകളിലേക്കുള്ള നിയമനം ഒന്നും തുടര്‍ന്നു നടന്നിട്ടില്ല. അതുപോലെ കോളജിനു വേണ്ട ഫിസിക്കല്‍ സൗകര്യങ്ങള്‍ ഒരുക്കിയതായും അറിവില്ല. ഈ ഒരു അവസ്ഥയില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം നേടി ഈ അധ്യയന വര്‍ഷം തന്നെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ച് മെഡിക്കല്‍ കോളജ് പ്രാവര്‍ത്തികമാക്കും എന്ന എംഎല്‍യുടെ വാക്ക് എങ്ങനെ പ്രാവര്‍ത്തികമാക്കും എന്ന് കണ്ടറിയേണ്ടതുണ്ട്. അതുകൊണ്ട് തന്നെ മറ്റു അധ്യാപക-അനധ്യാപക തസ്തികകളിലേക്ക് ഉടന്‍ നിയമനങ്ങള്‍ നടത്തി കോളജിന് വേണ്ട ഫിസിക്കല്‍ സൗകര്യങ്ങളൊരുക്കി ഈ വര്‍ഷം തന്നെ അഡ്മിഷന്‍ സ്വീകരിക്കുകയും ക്ലാസുകള്‍ തുടങ്ങുകയും ചെയ്യണമെന്ന് ഷഹീദ ആവശ്യപ്പെട്ടു.

Wayanad Medical College: Admission and appointment would start immediately-Campus Front

Next Story

RELATED STORIES

Share it