നിലമ്പൂരില്‍ കാട്ടിനുള്ളില്‍ ആദിവാസി യുവാവിനും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം
BY NSH24 April 2022 2:53 PM GMT

X
NSH24 April 2022 2:53 PM GMT
കല്‍പ്പറ്റ: മേപ്പാടി പരപ്പന്‍പാറ കോളനിയില്‍ തേന്‍ ശേഖരിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് ആദിവാസി യുവാവ് മരിച്ചു. മരത്തില്‍നിന്നും യുവാവ് വീഴുന്നതുകണ്ട് ഓടിയെത്തുന്നതിനിടെ ഇയാളുടെ സഹോദരിയുടെ കൈയില്‍നിന്ന് വീണ് നാല് മാസം പ്രായമായ കുഞ്ഞും മരിച്ചു. മൂപ്പൈനാട് പരപ്പന്‍പാറ കോളനിയിലെ രാജനും ഇയാളുടെ സഹോദരി കാടയുടെ കുഞ്ഞുമാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.
തേന്‍ ശേഖരിക്കുന്നതിനിടെയാണ് രാജന്‍ മരത്തില്‍ നിന്നും തെന്നിവീണത്. മരണവിവരം അറിഞ്ഞ് മേപ്പാടി പോലിസ് അപകടസ്ഥലത്ത് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഉള്‍വനത്തില്‍ നിന്നും ഫയര്‍ഫോഴ്‌സും സന്നദ്ധ സംഘടനകളും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് മൃതദേഹം പുറത്തേക്ക് എത്തിച്ചത്. മലപ്പുറം- വയനാട് ജില്ലകളുടെ അതിര്‍ത്തിയിലെ വനമേഖലയിലാണ് സംഭവം. വനത്തിന് അകത്തുള്ള കോളനിയാണ് പരപ്പന്‍പാറ.
Next Story
RELATED STORIES
ഐഎസ്ആര്ഒ ചാരക്കേസ്: പ്രതിയായ മുന് ഐ ബി ഉദ്യോഗസ്ഥനെ...
13 Aug 2022 11:24 AM GMTകണ്ണൂര് സര്വകലാശാല അധ്യാപക നിയമനം മാനദണ്ഡങ്ങള് മറികടന്നെന്ന്...
13 Aug 2022 10:55 AM GMTസ്വാതന്ത്ര്യത്തിലേക്ക് നിവര്ന്ന് നില്ക്കുക: എസ്വൈഎസ് സമ്മേളനം...
13 Aug 2022 10:30 AM GMTകെ ടി ജലീലിന്റേത് ഒരു ഇന്ത്യക്കാരനും ഉപയോഗിക്കാത്ത വാക്ക്; ...
13 Aug 2022 10:24 AM GMTയുവമോര്ച്ച പ്രാദേശിക നേതാവിന്റെ വാഹനങ്ങള് കത്തിച്ചു
13 Aug 2022 8:52 AM GMTചാരക്കേസ്: മുന് ഐബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തില്നിന്ന് മടക്കി...
13 Aug 2022 8:47 AM GMT