Wayanad

വീടിന്റെ ടെറസില്‍നിന്ന് വീണ് വ്യാപാരി മരിച്ചു

വീടിന്റെ ടെറസില്‍നിന്ന് വീണ് വ്യാപാരി മരിച്ചു
X

കല്‍പ്പറ്റ: വീടിന്റെ ടെറസില്‍നിന്ന് വീണ് വ്യാപാരി മരിച്ചു. മേപ്പാടിയിലെ ആദ്യകാല വ്യാപാരിയും മാരിയമ്മന്‍ ക്ഷേത്ര മുന്‍ട്രസ്റ്റി ചെയര്‍മാനും വ്യാപാരി വ്യവസായി ഏകോപനസമിതി മേപ്പാടി യൂനിറ്റ് മുന്‍ പ്രസിഡന്റുമായിരുന്ന സുനില്‍ ടെക്സ്റ്റയില്‍സ് എം നാരായണന്‍ (സുനില്‍ ടെക്സ്റ്റയില്‍സ്) എന്ന നാണു (75) ആണ് മരിച്ചത്. കുരങ്ങിനെ ഓടിക്കുന്നതിനിടെ കാലുതെറ്റി ടെറസ്സിന്റെ മുകളില്‍നിന്ന് വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ മേപ്പാടി വിംസ് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ടെക്‌സ്‌റ്റൈല്‍സ് ഷോപ്പിന്റെ മുകളിലെ നിലയിലാണ് നാണുവും കുടുംബവും താമസിക്കുന്നത്. നാളെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കൂത്ത്ുപറമ്പ് കുടുംബവീട്ടില്‍ സംസ്‌കരിക്കും. ഭാര്യ: നളിനി. മക്കള്‍: നൈഷ്, നിത്യ. മരുമകന്‍ നീലേഷ്.

Next Story

RELATED STORIES

Share it