Wayanad

മാനന്തവാടിയില്‍ കടുവയെ വീണ്ടും കണ്ടു; പട്രോളിങ് ശക്തം; തെര്‍മല്‍ ഡ്രോണ്‍ പരിശോധന

മാനന്തവാടിയില്‍ കടുവയെ വീണ്ടും കണ്ടു; പട്രോളിങ് ശക്തം; തെര്‍മല്‍ ഡ്രോണ്‍ പരിശോധന
X

മാനന്തവാടി: പ്രിയദര്‍ശിനി എസ്റ്റേറ്റിന് സമീപം പഞ്ചാരക്കൊല്ലി സ്വദേശിയെ കൊന്ന കടുവയെ വീണ്ടും കണ്ടു. കടുവയെ പിടികൂടാന്‍ കൂടുകള്‍ കൊണ്ടുവന്നു. വെടിവയ്ക്കാന്‍ ഉത്തരവിറങ്ങി. മയക്കുവെടിവച്ച് പിടികൂടാന്‍ ആദ്യശ്രമം തുടങ്ങി. ഇല്ലെങ്കില്‍ വെടിവച്ച് കൊല്ലാനാണ് തീരുമാനം. ബന്ദിപ്പൂരിനും വയനാടിനും ഇടയില്‍ കൂടുതല്‍ പട്രോളിങ് ശക്തമാക്കി. നൂറോളം വനംവകുപ്പ് ജീവനക്കാരുടെ സംഘം പരിശോധന നടത്തുന്നു. തെര്‍മല്‍ ഡ്രോണ്‍ പരിശോധനയും തുടരുകയാണ്. മുത്തങ്ങയില്‍നിന്ന് കുങ്കിയാനകളെയും എത്തിക്കും. മാനന്തവാടി നഗരസഭയിലെ നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. പഞ്ചാരക്കൊല്ലി, പിലാക്കാവ് ജെസി, ചിറക്കര ഡിവിഷനുകളിലാണ് നിരോധനാജ്ഞ. തോട്ടത്തില്‍ കാപ്പിക്കുരു പറിക്കാന്‍ പോയപ്പോഴായിരുന്നു കടുവയുടെ ആക്രമണത്തില്‍ വനംവകുപ്പ് വാച്ചറുടെ ഭാര്യ രാധ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

തണ്ടര്‍ ബോള്‍ട്ട് സംഘമാണ് തല വേര്‍പ്പെട്ട നിലയില്‍ രാധയുടെ മൃതദേഹം കണ്ടത്. വനംവകുപ്പ് വാച്ചറുടെ ഭാര്യയാണ് രാധ. തോട്ടത്തില്‍ കാപ്പിക്കുരു പറിക്കാന്‍ പോയപ്പോഴായിരുന്നു കടുവയുടെ ആക്രമണം.




Next Story

RELATED STORIES

Share it