Wayanad

വയനാട്ടില്‍ ഭീതിപരത്തിയ കടുവയെ പിടികൂടി

വയനാട്ടില്‍ ഭീതിപരത്തിയ കടുവയെ പിടികൂടി
X

കല്‍പറ്റ: വയനാട്ടില്‍ ഒരു മാസമായി ഭീതി പരത്തിയ കടുവയെ പിടികൂടി. ബത്തേരി ചീയമ്പം പ്രദേശത്ത് ഭീതിപരത്തിയ കടുവ19 ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലായി. ഇന്ന് രാവിലെ 7 മണിയോടെയാണ് കടുവ കൂട്ടിലായത്. ഏകേദേശം 9 വയസ് പ്രായമുണ്ട് . ഈ പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണ് നാട്ടുകാരുടെ വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നതും ഒന്നു തിന്നുന്നതും പതിവായിരുന്നു

രണ്ടാഴ്ച മുന്‍പ് കടുവ ഒരു വീട്ടിലെ മൂന്ന് ആടുകളെ കൊന്നിരുന്നു. പ്രദേശവാസികള്‍ക്ക് പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥ സ്ഥലത്ത് നിന്നിരുന്നു. കടുവയെ ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലേക്കു മാറ്റി. വനംവകുപ്പ് വെറ്റിനറി സര്‍ജന്‍, ഡിഎഫ്ഒ തുടങ്ങി ഉന്നത ഉദ്യോഗസ്ഥരെത്തി പരിക്കുണ്ടോയെന്ന് പരിശോധിച്ചതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.




Next Story

RELATED STORIES

Share it