Wayanad

ഫാമിലെ പന്നികളെ കടുവ കൊന്നു തിന്നു

ഫാമിലെ പന്നികളെ കടുവ കൊന്നു തിന്നു
X
കല്‍പ്പറ്റ: നാട്ടിലിറങ്ങിയ കടുവ ഫാമിലെ പന്നികളെ കൊന്നു തിന്നു .സുല്‍ത്താന്‍ ബത്തേരി വാകേരി രണ്ടാം നമ്പര്‍ പുന്നമറ്റത്തില്‍ പ്രദീപിന്റെ രണ്ട് പന്നികളെയാണ് കടുവ ഫാമില്‍ കയറി കൊന്നു തിന്നത്.ഒരു പന്നിയെ പൂര്‍ണമായും ഭക്ഷിച്ചു. മറ്റൊന്നിനെ കൊന്നശേഷം കടുവ വാതില്‍ പൊളിച്ച് പുറത്തേക്ക് ചാടി. ചിതറിയോടിയ പന്നികള്‍ ഫാമിന് പുറത്ത് നില്‍ക്കുന്നത് കണ്ടപ്പോഴാണ് സംഭവം പ്രദീപ് അറിയുന്നത്. എണ്‍പതോളം പന്നികളുള്ള പ്രദീപ് പത്തുവര്‍ഷമായി ഫാം നടത്തിവരികയാണ്. . ഈയൊരു സംഭവം ആദ്യമായിട്ടാണ് നടക്കുന്നതെന്നും പ്രദീപ് പറഞ്ഞു. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തുകയും, സ്ഥലത്ത് ക്യാമറ സ്ഥാപിക്കുകയും ചെയ്തു.




Next Story

RELATED STORIES

Share it