രണ്ടാം സ്വാതന്ത്ര്യ സമരത്തിന് തയ്യാറാവുക: ജോണ്‍സണ്‍ കണ്ടച്ചിറ
'സ്വാതന്ത്ര്യം അടിയറവെക്കില്ല' എന്ന പ്രമേയമുയര്‍ത്തി പാര്‍ട്ടി ജില്ലാ കമ്മിറ്റി മാന്തവാടിയില്‍ സംഘടിപ്പിച്ച ആസാദി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
മാനന്തവാടി: ജനാധിപത്യ ഇന്ത്യയെ വിഴുങ്ങാന്‍ വര്‍ഗീയ ഫാഷിസം വാപിളര്‍ന്നു നില്‍ക്കുകയാണെന്നും രാജ്യത്തിന് വേണ്ടി രണ്ടാം സ്വാതന്ത്ര്യ സമരത്തിനിറങ്ങാന്‍ ജനാധിപത്യ വിശ്വാസികള്‍ തയ്യാറെടുക്കണമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ പറഞ്ഞു.
'സ്വാതന്ത്ര്യം അടിയറവെക്കില്ല' എന്ന പ്രമേയമുയര്‍ത്തി പാര്‍ട്ടി ജില്ലാ കമ്മിറ്റി മാന്തവാടിയില്‍ സംഘടിപ്പിച്ച ആസാദി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളും അധികാര പങ്കാളിത്തവും നിഷേധിക്കുന്ന സംഘ്പരിവാര്‍ ഭരണകൂടത്തിന്റെ നീക്കങ്ങള്‍ ചെറുത്തു തോല്‍പിക്കേണ്ടത് ഓരോ പൗരന്റെയും കടമയും ബാധ്യതയുമാണെന്നും അതിനുള്ള പ്രചോദനമാവണം സ്വാതന്ത്ര്യ ദിനാഘോഷമെന്ന് സ്യാതന്ത്ര്യദിന സന്ദേശം നല്‍കിയ സംസ്ഥാന സമിതിയംഗം മുസ്ഥഫ പാലേരി പറഞ്ഞു. ഭരണഘടനയുടെ ആമുഖം ഏറ്റുചൊല്ലി ഭരണഘടന സംരക്ഷിക്കുമെന്ന് സംഗമത്തില്‍ പങ്കെടുത്തവര്‍ ദൃഢപ്രതിജ്ഞ ചെയ്തു.
എരുമത്തെരുവില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വയനാട് ജില്ലാ പ്രസിഡന്റ് അഡ്വ. കെ എ അയ്യൂബ്'അധ്യക്ഷത വഹിച്ചു. കെ മഹ്‌റൂഫ്, കെ ജെ തോമസ്, ഇ ഉസ്മാന്‍, ബബിത ശ്രീനു, സല്‍മ അഷറഫ്, കെ മമ്മൂട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി നാസര്‍, മാനന്തവാടി മണ്ഡലം പ്രസിഡന്റ് പി കെ നൗഫല്‍ സംസാരിച്ചു.
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT