വാഹനാപകടത്തില്‍ പരിക്കേറ്റ പോപുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവ് മരിച്ചു
BY BSR12 May 2020 8:29 AM GMT
X
BSR12 May 2020 8:29 AM GMT
മാനന്തവാടി: കഴിഞ്ഞ ദിവസം കാര്‍ ബൈക്കിലിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന പോപുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവ് ടി എം അലി(46) മരിച്ചു. മാനന്തവാടിയിലെ കയറ്റിറക്ക് തൊഴിലാളിയായിരുന്നു. ഇന്നലെ വൈകീട്ട് ദ്വാരകയില്‍ നിന്നു ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് പോവുന്നതിനിടെ തോണിച്ചാലിലായിരുന്നു അപകടം. പോപുലര്‍ ഫ്രണ്ട് മാനന്തവാടി ബസ് സ്റ്റാന്റ് യൂനിറ്റ് പ്രസിഡന്റും എസ്ഡിടിയു പ്രവര്‍ത്തകനുമായിരുന്നു. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. തായംകുളം മുഹമ്മദ്-സൈനബ ദമ്പതികളുടെ മകനാണ്. ഭാര്യ: നസീമ. മക്കള്‍: അജ്മല്‍, മിദ്ലാജ്, മാജിദ. സഹോദരങ്ങള്‍: നിസാര്‍ ദാരിമി, അബ്ദുല്‍ ജലീല്‍ ദാരിമി, അബ്ദുര്‍ റഷീദ്.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT