Wayanad

മാസ്‌കിന്റെ പേരില്‍ യുവാക്കളെ കസ്റ്റഡിയില്‍ മര്‍ദിച്ച സംഭവം: പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ വധശ്രമത്തിന് കേസെടുക്കണം; എസ്ഡിപിഐ

സംഭവത്തില്‍ ഗുരുതരമായി പരിക്ക് പറ്റിയ പീച്ചങ്കോട് സ്വദേശികളായ ഇഖ്ബാല്‍ ഷമീര്‍ എന്നിവരുമായി ചേര്‍ന്ന് ജില്ലാ ഭാരവാഹികള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കുറ്റക്കാരായ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടത്

മാസ്‌കിന്റെ പേരില്‍ യുവാക്കളെ കസ്റ്റഡിയില്‍ മര്‍ദിച്ച സംഭവം: പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ വധശ്രമത്തിന് കേസെടുക്കണം; എസ്ഡിപിഐ
X

കല്‍പറ്റ: മാസ്‌ക് തെറ്റായി ധരിച്ചെന്ന് ആരോപിച്ച് രണ്ട് യുവാക്കളെ തലപ്പുഴ സി ഐ ജിജീഷും എസ് ഐ ജിമ്മിയും ചേര്‍ന്ന് പോലിസ് സ്റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമര്‍ദനത്തിനിരയാക്കി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ സിഐക്കും എസ്‌ഐ ക്കുമെതിരേ വധശ്രമത്തിനു കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ വയനാട് ജില്ലാ കമ്മിറ്റി.


സംഭവത്തില്‍ ഗുരുതരമായി പരിക്ക് പറ്റിയ പീച്ചങ്കോട് സ്വദേശികളായ ഇഖ്ബാല്‍ ഷമീര്‍ എന്നിവരുമായി ചേര്‍ന്ന് ജില്ലാ ഭാരവാഹികള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കുറ്റക്കാരായ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടത്. ക്രൂരമായി മര്‍ദിച്ചതിന് ശേഷം കള്ളക്കേസ് ചുമത്തി ജയിലിലടക്കപ്പെട്ട ഇഖ്ബാലും ഷമീറും എട്ടാം തിയ്യതിയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. വിചിത്രമായ വാദങ്ങളാണ് പോലിസ് യുവാക്കള്‍ക്കെതിരേ ഉന്നയിച്ചിട്ടുള്ളത്. തല സ്വയം ഭിത്തിയിലിടിച്ച് പരിക്ക് വരുത്തി എന്ന് ആദ്യം പറഞ്ഞ പോലിസ്, മൂന്ന് ദിവസങ്ങള്‍ക്കുശേഷം ഒരു പോലിസുകാരനെ ആശുപത്രിയില്‍ അഡ്മിറ്റു ചെയ്യുകയും പോലിസിനെ അക്രമിച്ചു എന്ന് വരുത്തി തീര്‍ക്കുകയും ചെയ്യുകയായിരുന്നു

കണ്ണിന് താഴെയുള്ള എല്ല് പൊട്ടുകയും കണ്ണിനും പല്ലിനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടും മതിയായ ചികില്‍സ നല്‍കാനോ കുറ്റക്കാര്‍ക്കെതിരേ നടപടി എടുക്കാനോ ഇതുവരെയും കഴിഞ്ഞിട്ടില്ല. യുവാക്കളെ സ്റ്റേഷനില്‍ വെച്ച് വകവരുത്താന്‍ ശ്രമിച്ച പോലിസുകാര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകാത്ത പക്ഷം തുടര്‍ പ്രക്ഷോഭങ്ങളും നിയമ നടപടികളുമായി പാര്‍ട്ടി മുന്നോട്ടു പോകുമെന്നും നേതാക്കള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ എസ്ഡിപിഐ ജില്ലാ പ്രസിഡണ്ട് എന്‍ ഹംസ, ജനറല്‍ സെക്രട്ടറി ടി നാസര്‍, മര്‍ദനത്തിനിരയായ ഇഖ്ബാല്‍, ഷമീര്‍ പങ്കെടുത്തു




Next Story

RELATED STORIES

Share it