Wayanad

മീനങ്ങാടിയില്‍ വളര്‍ത്തു മൃഗങ്ങളെ കൊന്ന കടുവയെ പിടികൂടി

മീനങ്ങാടിയില്‍ വളര്‍ത്തു മൃഗങ്ങളെ കൊന്ന കടുവയെ പിടികൂടി
X

മീനങ്ങാടി: വയനാട് മീനങ്ങാടിയില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവയെ പിടികൂടി. മൈലമ്പാടിയില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.

മൈലമ്പാടി, പുല്ലുമല, മണ്ഡകവയല്‍, ആവയല്‍, കൃഷ്ണഗിരി, സിസി, വാകേരി പ്രദേശങ്ങള്‍ ഒരു മാസത്തിലധികമായി കടുവാഭീതിയിലായിരുന്നു.ഒരു മാസത്തിനിടെ രണ്ട് വളര്‍ത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. നാട്ടുകാര്‍ ഭീതിയിലായതോടെ വനംവകുപ്പ് കൂട് സ്ഥാപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പുല്ലുമല മാഞ്ചേരി ജോസഫിന്റെ പശുക്കുട്ടിയെ കടുവ ആക്രമിച്ചിരുന്നു. എസ്‌റ്റേറ്റിനുള്ളില്‍ മാനിനേയും കൊന്നിരുന്നു.കുറച്ച് നാളുകളായി ശക്തമായ പട്രോളിങാണ് ഇവിടെ നടന്നു വന്നിരുന്നത്.



Next Story

RELATED STORIES

Share it