വയനാട് ജില്ലയില്‍ 457 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.90
9 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 454 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ,
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 116364 ആയി. 110485 പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 4963 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4012 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
നെന്മേനി 55, ബത്തേരി 46, പൂതാടി 37, മാനന്തവാടി 35, നൂല്‍പ്പുഴ 33, കല്‍പ്പറ്റ 28, മുട്ടില്‍ 23, പൊഴുതന 21, വെള്ളമുണ്ട 19, എടവക 17, അമ്പലവയല്‍, മീനങ്ങാടി, തവിഞ്ഞാല്‍ 16 വീതം, വൈത്തിരി 14, തൊണ്ടര്‍നാട് 13, പനമരം 12, മുള്ളന്‍കൊല്ലി 10, കോട്ടത്തറ 9, കണിയാമ്പറ്റ, മേപ്പാടി 8 വീതം, പുല്‍പ്പള്ളി 7, തിരുനെല്ലി 5, പടിഞ്ഞാറത്തറ 4, വെങ്ങപ്പള്ളി 2 ആളുകള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. കൂടാതെ ഇതര സംസ്ഥാനത്തുനിന്നും വന്ന 2 തമിഴ്നാട് സ്വദേശികള്‍ക്കും കര്‍ണ്ണാടകയില്‍ നിന്നും വന്ന തൊണ്ടര്‍നാട് സ്വദേശിക്കും രോഗബാധ സ്ഥിരീകരിച്ചു.
458 പേര്‍ക്ക് രോഗമുക്തി
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 20 പേരും വീടുകളില്‍ നിരീക്ഷണ ത്തിലായിരുന്ന 438 പേരുമാണ് രോഗമുക്തരായത്.
823 പേര് പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (29.09.21) പുതുതായി നിരീക്ഷണത്തിലായത് 823 പേരാണ്. 501 പേര് നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 14630 പേര്. ഇന്ന് പുതുതായി 28 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 2622 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 781040 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 779095 എണ്ണത്തിന്റെ ഫലം ലഭിച്ചു. 662731 പേര് നെഗറ്റീവും 116364 പേര് പോസിറ്റീവുമാണ്.
RELATED STORIES
കോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT11 കോടി നല്‍കണം; കോണ്‍ഗ്രസിന് പിന്നാലെ സിപിഐക്ക് നോട്ടീസ് അയച്ച്...
29 March 2024 11:15 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMT