Wayanad

വയനാട് ജില്ലയില്‍ 494 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.10

420 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ 494 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.10
X
കല്‍പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 494 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 420 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.10 ആണ്. 487 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 8 ആരോഗ്യ പ്രവര്‍ത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 70768 ആയി. 65949 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4048 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2920 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.


രോഗം സ്ഥിരീകരിച്ചവര്‍

കണിയാമ്പറ്റ 50, തവിഞ്ഞാല്‍ 46, അമ്പലവയല്‍ 44, മൂപ്പൈനാട്, നൂല്‍പ്പുഴ 35 വീതം, മേപ്പാടി 34, മീനങ്ങാടി 28, ബത്തേരി 27, പൂതാടി 25, മുട്ടില്‍ 23, പടിഞ്ഞാറത്തറ 22, മാനന്തവാടി 17, പനമരം 15, മുള്ളന്‍കൊല്ലി 12, നെന്മേനി 10, എടവക, കല്‍പ്പറ്റ, തരിയോട്, പൊഴുതന 9 വീതം, വെങ്ങപ്പള്ളി 6, വെള്ളമുണ്ട, പുല്‍പ്പള്ളി അഞ്ചു വീതം, തിരുനെല്ലി, കോട്ടത്തറ നാലു വീതം, വൈത്തിരി, തൊണ്ടര്‍നാട് സ്വദേശികളായ രണ്ടു പേര്‍ വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്. തമിഴ്‌നാട്ടില്‍ നിന്ന് വന്ന 5 പേരും, കര്‍ണാടകയില്‍ നിന്നും, നേപ്പാളില്‍ നിന്നും വന്ന ഓരോരുത്തരുമാണ് വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തി രോഗബാധിതരായത്.

420 പേര്‍ക്ക് ഇന്ന് രോഗമുക്തി

ആശുപത്രികളില്‍ ചികിത്സയിലുള്ള 40 പേരും, വീടുകളില്‍ ചികിത്സയിലായിരുന്ന 380 പേരുമാണ് രോഗമുക്തരായത്.

1112 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1112 പേരാണ്. 1025 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 13587 പേര്‍. ഇന്ന് പുതുതായി 47 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 6771 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 552788 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 521997 എണ്ണത്തിന്റെ ഫലം ലഭിച്ചു. 451229 പേര്‍ നെഗറ്റീവും 70768 പേര്‍ പോസിറ്റീവുമാണ്.

Next Story

RELATED STORIES

Share it