- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ജില്ലയില്‍ 175 പേര്‍ക്ക് കൂടി കൊവിഡ്; 263 പേര്‍ക്ക് രോഗമുക്തി, ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.25
ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 64314 ആയി. 61158 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2737 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.
കല്‍പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 175 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 263 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.25 ആണ്. 168 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 64314 ആയി. 61158 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2737 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1926 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
മാനന്തവാടി മുനിസിപ്പാലിറ്റി 26, സുല്‍ത്താന്‍ ബത്തേരി 16, നെന്‍മേനി, പടിഞ്ഞാറത്തറ 14 വീതം, കല്‍പ്പറ്റ 13, മുട്ടില്‍ 12, പുല്‍പ്പള്ളി 11, തരിയോട് 9, പനമരം 7, കണിയാമ്പറ്റ 6, അമ്പലവയല്‍, എടവക, തിരുനെല്ലി, വെള്ളമുണ്ട 5 പേര്‍ക്ക് വീതം, പൂതാടി 4, മുള്ളന്‍കൊല്ലി, വെങ്ങപ്പള്ളി 3 വീതം, മീനങ്ങാടി, നൂല്‍പ്പുഴ, തൊണ്ടര്‍നാട് 2 വീതം, മൂപ്പൈനാട്, പൊഴുതന, തവിഞ്ഞാല്‍, വൈത്തിരി ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്. തമിഴ്‌നാട്ടില്‍ നിന്നെത്തിയ 7 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
263 പേര്‍ക്ക് രോഗമുക്തി
ആശുപത്രികളില്‍ ചികിത്സയിലായിരുന്ന 24 പേരും വീടുകളില്‍ ചികിത്സയിലായിരുന്ന 239 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
797 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 797 പേരാണ്. 796 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 10814 പേര്‍. ഇന്ന് പുതുതായി 90 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 570 സാംപിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 497287 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 488119 എണ്ണത്തിന്റെ ഫലം ലഭിച്ചു. 423805 പേര്‍ നെഗറ്റീവും 64314 പേര്‍ പോസിറ്റീവുമാണ്.
RELATED STORIES
സംവിധായകന് പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു; യുവനടിയെ തട്ടിക്കൊണ്ടു...
13 Dec 2024 2:01 AM GMTഅതുല്‍ സുഭാഷിന്റെ ആത്മഹത്യ: ഭാര്യയും കുടുംബവും ഒളിവില്‍ (വീഡിയോ)
13 Dec 2024 1:49 AM GMTവിദ്യാര്‍ഥിനികളുടെ മൃതദേഹങ്ങള്‍ വീടുകളില്‍ എത്തിച്ചു; എട്ടര മുതല്‍...
13 Dec 2024 1:12 AM GMT''പണക്കാരാവാതെ തിരികെ വരില്ല''; ലക്കി ഭാസ്കര്‍ കണ്ട് നാടുവിട്ട...
13 Dec 2024 1:01 AM GMTതമിഴ്‌നാട്ടില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് വയസുകാരന്...
12 Dec 2024 5:54 PM GMTപഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ച് ബില്ല് നല്‍കാതെ മുങ്ങുന്ന 67കാരന് ...
12 Dec 2024 5:34 PM GMT