വയനാട് ജില്ലയില്‍ 184 പേര്‍ക്ക് കൂടി കൊവിഡ്; ടിപിആര്‍ 12.17 ശതമാനം
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 184 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര് രേണുക അറിയിച്ചു. 209 പേര് രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.17 ആണ്. 175 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 61323 ആയി. 58033 പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 2880 പേരാണ് ജില്ലയില്‍ ചികില്‍സയിലുള്ളത്. ഇവരില്‍ 1605 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
മേപ്പാടി 32, തിരുനെല്ലി, അമ്പലവയല്‍ 14 വീതം, വൈത്തിരി 12, നൂല്‍പ്പുഴ 11, പൂതാടി, ബത്തേരി 10 വീതം, മാനന്തവാടി 9, മീനങ്ങാടി, പടിഞ്ഞാറത്തറ, പുല്‍പ്പള്ളി 8 വീതം, വെള്ളമുണ്ട, കല്‍പ്പറ്റ 5 വീതം, എടവക, മുട്ടില്‍, തരിയോട്, തൊണ്ടര്‍നാട് 4 പേര് വീതം, മൂപ്പൈനാട്, നെന്മേനി, പൊഴുതന 3 വീതം, കണിയാമ്പറ്റ, കോട്ടത്തറ, മുള്ളന്‍കൊല്ലി, തവിഞ്ഞാല്‍ സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്. ഗള്‍ഫ് നാടുകളില്‍ നിന്ന് വന്ന 2 പേരും, 7 തമിഴ്നാട് സ്വദേശികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
209 പേര്‍ക്ക് രോഗമുക്തി
ബത്തേരി സ്വദേശികളായ 5 പേര്, കല്‍പ്പറ്റ, ബത്തേരി സ്വദേശികളായ രണ്ടുപേര്‍ വീതം, ഇടവക, മീനങ്ങാടി, പൊഴുതന, വെങ്ങപ്പള്ളി സ്വേദേശികളായ ഓരോരുത്തരും, തമിഴ്നാട് സ്വദേശികളായ 7 പേരും, വീടുകളില്‍ ചികില്‍സയിലായിരുന്ന 189 പേരുമാണ് രോഗമുക്തരായത്.
511 പേര് പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (15.06.21) പുതുതായി നിരീക്ഷണത്തിലായത് 511 പേരാണ്. 808 പേര് നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 10673 പേര്. ഇന്ന് പുതുതായി 61 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 1818 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 472204 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 471415 എണ്ണത്തിന്റെ ഫലം ലഭിച്ചു. 410092 പേര് നെഗറ്റീവും 61323 പേര് പോസിറ്റീവുമാണ്.
Covid updates in Wayanad
RELATED STORIES
കെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMTസ്ഥിരമായി കാട്ടാന ആക്രമണം; നൂറ് കണക്കിന് മരങ്ങളും കൃഷിയും നശിപ്പിച്ചു; ...
28 March 2024 10:14 AM GMT