- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ജില്ലയില്‍ 812 പേര്‍ക്ക് കൂടി കൊവിഡ്; 219 പേര്‍ക്ക് രോഗമുക്തി
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 812 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 219 പേര്‍ രോഗമുക്തി നേടി. 802 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 34874 ആയി. 29250 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4681 പേരാണ് ചികില്‍സയിലുള്ളത്. ഇവരില്‍ 4253 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
ബത്തേരി 82, മേപ്പാടി 66, തവിഞ്ഞാല്‍ 59, മാനന്തവാടി, പുല്‍പ്പള്ളി 52 വീതം, വെള്ളമുണ്ട 50, നെന്മേനി 48, അമ്പലവയല്‍, മുട്ടില്‍ 42 വീതം, കല്‍പ്പറ്റ 36, പൊഴുതന 35, മീനങ്ങാടി 33, വൈത്തിരി 31, പൂതാടി 24, പനമരം 22, എടവക, തിരുനെല്ലി 20 വീതം, നൂല്‍പ്പുഴ 19, തൊണ്ടര്‍നാട് 14, തരിയോട് 12, മുള്ളന്‍കൊല്ലി 11, കണിയാമ്പറ്റ 9, പടിഞ്ഞാറത്തറ 8, കോട്ടത്തറ 6, മൂപ്പൈനാട് 5, വെങ്ങപ്പള്ളി സ്വദേശികളായ 4 പേരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
ഡല്‍ഹിയില്‍ നിന്ന് വന്ന മൂന്ന് കോട്ടത്തറ സ്വദേശികള്‍, കര്‍ണാടകയില്‍ നിന്ന് വന്ന കല്‍പ്പറ്റ, മീനങ്ങാടി, പടിഞ്ഞാറത്തറ, തവിഞ്ഞാല്‍, പൂതാടി സ്വദേശികളായ ഒരാള്‍ വീതം, ഹൈദരാബാദില്‍ നിന്ന് വന്ന മൂപ്പൈനാട് സ്വദേശി, തമിഴ്‌നാട്ടില്‍നിന്ന് വന്ന ബത്തേരി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് രോഗബാധിതരായത്.
219 പേര്‍ക്ക് രോഗമുക്തി
ബത്തേരി 6, മാനന്തവാടി 5, പുല്‍പ്പള്ളി, അമ്പലവയല്‍, തിരുനെല്ലി, മുട്ടില്‍ 3 വീതം, നെന്മേനി, പനമരം, തൊണ്ടര്‍നാട്, പടിഞ്ഞാറത്തറ, വെള്ളമുണ്ട, വെങ്ങപ്പള്ളി 2 വീതം, വൈത്തിരി, മേപ്പാടി, തരിയോട്, തവിഞ്ഞാല്‍, പൊഴുതന സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികില്‍സയിലായിരുന്ന 179 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
1508 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (23.04.21 ) പുതുതായി നിരീക്ഷണത്തിലായത് 1508 പേരാണ് . 594 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 13349 പേര്‍, ഇന്ന് പുതുതായി 106 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 4918 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 356753 സാംപിളുകളില്‍ 351524 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 316650 നെഗറ്റീവും 34874 പോസിറ്റീവുമാണ്.
Covid updates in Kozhikode
RELATED STORIES
ഷാനിന്റേത് ബീഭല്‍സമായ കൊലപാതകം; പ്രോസിക്യൂഷന്റെ വീഴ്ച്ചകള്‍...
12 Dec 2024 3:46 AM GMTസിറിയ പിടിച്ച് ഹയാത് താഹിര്‍ അല്‍ ശാം; ആരാണ് നേതാവ് അബു മുഹമ്മദ് അല്‍...
8 Dec 2024 8:54 AM GMTസുപ്രിംകോടതി തുറന്നുവിട്ട ഭൂതങ്ങള്‍ രാജ്യത്തെ വേട്ടയാടുന്നു (വീഡിയോ)
6 Dec 2024 5:35 PM GMTപോപുലര്‍ ഫ്രണ്ടിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനില്‍ക്കില്ല; ...
4 Dec 2024 3:45 PM GMT'ഫലസ്തീനില്‍ ബാങ്ക് മുഴങ്ങുന്നത് തുടരും, കേള്‍ക്കാന്‍...
3 Dec 2024 2:16 PM GMTഅജ്മീര്‍ ദര്‍ഗയ്ക്ക് സമീപത്തെ അഢായി ദിന് കാ ഝോംപഡാ പള്ളിയിലും അവകാശ...
2 Dec 2024 2:57 PM GMT