Wayanad

കഞ്ചാവ് വില്‍പ്പനക്കാരന്‍ ഓട്ടോറിക്ഷ സഹിതം പിടിയില്‍

കഞ്ചാവ് വില്‍പ്പനക്കാരന്‍ ഓട്ടോറിക്ഷ സഹിതം പിടിയില്‍
X

കല്‍പ്പറ്റ: ഓട്ടോറിക്ഷ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിവന്നയാളെ പിടികൂടി. മുട്ടില്‍ കൊട്ടാരം വീട്ടില്‍ പി വി അജ്മല്‍ (27) ആണ് പിടിയിലായത്. കല്‍പ്പറ്റ റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ബാബുരാജിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ എടപ്പെട്ടി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്.

ഇയാളില്‍ നിന്നും 150 ഗ്രാമോളം കഞ്ചാവും ആവശ്യക്കാര്‍ക്ക് കഞ്ചാവ് തൂക്കി നല്‍കുന്നതിനായി കരുതിയ മിനി ഡിജിറ്റല്‍ തുലാസും കണ്ടെടുത്തു. കഞ്ചാവ് വില്‍പ്പനയ്ക്കായി ഉപയോഗിച്ച 0312 കെ.എല്‍ 12 കെ 0312 നമ്പര്‍ ഓട്ടോയും കസ്റ്റഡിയിലെടുത്തു. എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ എം ബി ഹരിദാസന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ ജോണി, പി ഡി അരുണ്‍, ഡ്രൈവര്‍ എ എ സന്തോഷ് കുമാര്‍ ന്നിവര്‍ സംഘത്തിലുണ്ടായിരുന്നു

Next Story

RELATED STORIES

Share it