അടച്ചുപൂട്ടിയ ടൂറിസം കേന്ദ്രത്തില്‍ സാമൂഹിക വിരുദ്ധപ്രവര്‍ത്തനം; ആറ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

മാനന്തവാടി: കൊവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് അടച്ചുപൂട്ടിയ ഡിടിപിസിക്ക് കീഴിലുള്ള പയ്യമ്പള്ളി കുറുവ ടൂറിസം കേന്ദ്രത്തില്‍ സാമൂഹിക വിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയ ആറ് ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. ഡിടിപിസിയുടെ അറ്റന്‍ഡര്‍ കെ എസ് ഷിജു, ഡിഎംസി സെക്യൂരിറ്റി ഗാര്‍ഡ് കെ ജി സുരേഷ്, ബോട്ട്മാന്‍മാരായ എം ആര്‍ ഗണേഷ്, പി ആര്‍ രതീഷ്, എം യു അനിമോന്‍, പി ടി അനില്‍കുമാര്‍ എന്നിവരെയാണ് ഡിഎംസി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ജോലിയില്‍നിന്ന് താല്‍ക്കാലികമായി മാറ്റിനിര്‍ത്തിയത്.
ടൂറിസം കേന്ദ്രത്തില്‍ ജീവനക്കാര്‍ ചീട്ടുകളിക്കുന്നതിന്റെയും ഓഫിസ് കോമ്പൗണ്ടില്‍ മദ്യക്കുപ്പികള്‍ കൂട്ടിയിട്ടിരിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളും ഫോട്ടോയും ഉള്‍പ്പെടുത്തി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരായിരുന്നു ചീട്ടുകളിയിലേര്‍പ്പെട്ടിരുന്നത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കുറുവ ഡിഎംസി മാനേജര്‍ ഡിടിപിസി മെംബര്‍ സെക്രട്ടറിക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതെത്തുടര്‍ന്ന് ഈമാസം മൂന്നിന് സംഭവത്തില്‍ ഉള്‍പ്പെട്ട ആറ് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഈ ജീവനക്കാരെ ജോലിയില്‍നിന്നും സസ്‌പെന്റ് ചെയ്തത്.
RELATED STORIES
ഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള്‍ ജില്ലാ നേതാവ് ഉള്‍പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ തൃണമൂലില്‍ ചേര്‍ന്നു
29 May 2023 4:35 PM GMTമൈസൂരുവില്‍ ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMTവയനാട്ടില്‍ 22 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം...
29 May 2023 11:22 AM GMT16കാരിയെ തുരുതുരാ കുത്തി, കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി യുവാവ്;...
29 May 2023 11:14 AM GMTപ്ലസ് ടു റിസള്‍ട്ട് പിന്‍വലിച്ചു;വ്യാജ വീഡിയോ തയ്യാറാക്കി...
29 May 2023 11:06 AM GMT