Wayanad

മണ്ണെണ്ണ വിളക്കില്‍ നിന്നും തീപടര്‍ന്ന് വയനാട്ടില്‍ വയോധികന്‍ മരിച്ചു

വയനാട് പിലാക്കാവ് സ്വദേശി ജെസ്സി കൃഷ്ണനാണ് മരിച്ചത്.

മണ്ണെണ്ണ വിളക്കില്‍ നിന്നും തീപടര്‍ന്ന് വയനാട്ടില്‍ വയോധികന്‍ മരിച്ചു
X
കല്‍പ്പറ്റ: മണ്ണെണ്ണ വിളക്കില്‍ നിന്നും തീപിടിച്ച് വയോധികന്‍ മരിച്ചു. വയനാട് പിലാക്കാവ് സ്വദേശി ജെസ്സി കൃഷ്ണനാണ് മരിച്ചത്. ഉറങ്ങുന്നതിനിടെ സമീപത്ത് വെച്ച മണ്ണെണ്ണ വിളക്ക് മറിഞ്ഞ് വീണാണ് അപകടമുണ്ടായതെന്നാണ് നിഗമനം. ഇയാള്‍ വീട്ടില്‍ തനിച്ചാണ് താമസിച്ചു വന്നിരുന്നത്. രാവിലെ വാതില്‍ തുറക്കാതിരുന്നത് ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കള്‍ വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനോട് ചേര്‍ന്ന് മണ്ണെണ്ണ വിളക്ക് മറിഞ്ഞു കിടക്കുന്നുണ്ട്. ധരിച്ച വസ്ത്രവും, കമ്പിളിയും ഭാഗികമായി കത്തിയിട്ടുണ്ട്. മാനന്തവാടി പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Next Story

RELATED STORIES

Share it