Wayanad

കടുവയുടെ ആക്രമണം; ആദിവാസി വയോധികന്‍ കൊല്ലപ്പെട്ട നിലയില്‍

കടുവയുടെ ആക്രമണം; ആദിവാസി വയോധികന്‍ കൊല്ലപ്പെട്ട നിലയില്‍
X

കല്‍പ്പറ്റ: വയനാട് കടുവയുടെ ആക്രമണത്തില്‍ ആദിവാസി വയോധികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കുറിച്യാട് റേഞ്ചിലുള്ള വടക്കനാട് പച്ചാടി കോളനി വാസിയായ ജടയനാണ് കൊല്ലപ്പെട്ടത്. വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയതായിരുന്നു.

കഴിഞ്ഞദിവസം മുതല്‍ ജടയനെ കാണാനില്ലായിരുന്നു. ഇന്ന് രാവിലെയാണ് കാട്ടില്‍നിന്ന് പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം വനപാലകര്‍ കണ്ടെത്തിയത്. വനപാലകര്‍ പ്രദേശത്ത് പരിശോധന നടത്തുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഉന്നത പോലിസുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it