Wayanad

പ്രതിദിനം രണ്ടായിരത്തോളം ടെസ്റ്റുകള്‍; നല്ലൂര്‍നാട് മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബ് പ്രവര്‍ത്തനം തുടങ്ങി

പ്രതിദിനം രണ്ടായിരത്തോളം ടെസ്റ്റുകള്‍; നല്ലൂര്‍നാട് മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബ് പ്രവര്‍ത്തനം തുടങ്ങി
X

കല്‍പ്പറ്റ: പ്രതിദിനം രണ്ടായിരത്തോളം ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ ചെയ്യാന്‍ കഴിവുള്ള മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബ് മാനന്തവാടി നല്ലൂര്‍നാട് ക്യാന്‍സര്‍ സെന്റില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഒ ആര്‍ കേളു എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. കൊവിഡ് ഫലപ്രദമായി തടയുന്നതിന് കൂടുതല്‍ ടെസ്റ്റിങ് സംവിധാനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് മൊബൈല്‍ ആര്‍ടിപിസി ആര്‍ ലാബ് സജ്ജീകരിക്കുന്നത്.

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള അഞ്ച് ഫാമിലി ഹെല്‍ത്ത് സെന്ററിലും, മൂന്ന് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ പരിധിയില്‍ പെട്ടവര്‍ക്ക് ഈ മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബ് പ്രയോജനകരമാവും. നിലവില്‍ പൂക്കോട് വെറ്ററിനറി കോളജിലും സുല്‍ത്താന്‍ ബത്തേരി പിഎച്ച് ലാബിലുമാണ് ജില്ലയില്‍ ഈ സൗകര്യമുള്ളത്. കെഎംഎസ്‌സിഎല്ലിനാണ് മൊബൈല്‍ ലാബുകളുടെ മേല്‍നോട്ട ചുമതല. ലാബിനോട് അനുബന്ധിച്ച് 4 കലക്ഷന്‍ ടീമുകളുണ്ടാവും. മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കാണ് പരിശോധനകളുടെ ചുമതല.

Next Story

RELATED STORIES

Share it