Thrissur

യുവാവിനെ പാടത്തെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കുരുവിലശ്ശേരി പനയ്ക്കല്‍ ഫിലിപ്പിന്റെ മകന്‍ ജോയ്‌സണ്‍ (42) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

യുവാവിനെ പാടത്തെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി
X

മാള: കുരുവിലശ്ശേരിയില്‍ യുവാവിനെ പാടത്തെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുരുവിലശ്ശേരി പനയ്ക്കല്‍ ഫിലിപ്പിന്റെ മകന്‍ ജോയ്‌സണ്‍ (42) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുട്ടോളം വെള്ളമുള്ള തോട്ടില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പാടത്ത് കെട്ടിയിരുന്ന പോത്തിനെ അഴിക്കാനായി ഇന്നലെ ഉച്ചയ്ക്ക് പാടത്തേക്ക് പോയ ജോയ്‌സണെ വൈകിയിട്ടും കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Next Story

RELATED STORIES

Share it