Thrissur

ചാരായവും വാഷും വാറ്റുപകരണങ്ങളുമായി രണ്ടുപേര്‍ പിടിയില്‍

ചാരായവും വാഷും വാറ്റുപകരണങ്ങളുമായി രണ്ടുപേര്‍ പിടിയില്‍
X

തൃശൂര്‍: ചാരായവും വാഷും വാറ്റുപകരണങ്ങളുമായി രണ്ടുപേരെ മാള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കുഴൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കൊച്ചുകടവിലെ താഴത്തുവീട്ടില്‍ അനില്‍കുമാര്‍(42), കൈതത്തുകുഴി വീട്ടില്‍ പ്രസാദ്(51) എന്നിവരെയാണ് പിടികൂടിയത്. അനില്‍കുമാറിന്റെ വീടിനോട് ചേര്‍ന്ന ഷെഢില്‍ നിന്നു 55 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പ്രസാദിന്റെ പക്കല്‍ നിന്നു അര ലിറ്റര്‍ ചാരായവും പിടികൂടിയിട്ടുണ്ട്. ലോക്ക് ഡൗണിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. ഈ ഭാഗത്ത് ചാരായം വാറ്റ് നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി കോമളന്‍, പ്രിവന്റീവ് ഓഫിസര്‍മാരായ എം ഡി ഷിജു, ജോഷി ചക്കാലക്കല്‍, പി ബി ബിനോയ്, പി കെ ഉണ്ണികൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഇ കെ സാബു, കെ എസ് മന്മദന്‍, വനിത ഉദ്യോഗസ്ഥ രജു എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.


Next Story

RELATED STORIES

Share it