ട്രെയിന്‍ ഗതാഗതം താറുമാറായി; ആറ് ട്രെയിനുകള്‍ റദ്ദാക്കി, പല ട്രെയിനുകളും വൈകിയോടുന്നു

തൃശൂര്‍: പുതുക്കാട് റെയില്‍വേ സ്റ്റേഷന് സമീപം ചരക്ക് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് തൃശൂര്‍- എറണാകുളം റൂട്ടില്‍ ഗതാഗത സംവിധാനം താളംതെറ്റി. വേണാട് എക്‌സ്പ്രസ്സും പാലക്കാട്- തിരുനെല്‍വേലി എക്‌സ്പ്രസ്സും മൂന്ന് പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി. നിലമ്പൂര്‍ കോട്ടയം, എറണാകുളം ഗുരുവായൂര്‍, എറണാകുളം പാലക്കാട് എന്നീ പാസഞ്ചര്‍ ട്രെയിനുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരത്തേയ്ക്കുള്ള കേരള എക്‌സ്പ്രസ് ഒറ്റപ്പാലത്ത് പിടിച്ചിട്ടിരിക്കുകയാണ്. ഏറനാട്, ബംഗളൂരു- എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് എന്നിവ മാന്നാനൂറില്‍ നിര്‍ത്തിയിട്ടു.
കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ നിര്‍ത്തിയിടും. കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി ഷോര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും. ട്രെയിനുകളെല്ലാം മണിക്കൂറുകള്‍ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ടോടെ പുതുക്കാട് റെയില്‍വേ സ്റ്റേഷന് സമീപം തെക്കേ തുറവ് ഗേറ്റിന് അടുത്താണ് അപകടമുണ്ടായത്. എന്‍ജിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്. ഇരുമ്പനം ബിപിസിഎല്ലില്‍ ഇന്ധനം നിറയ്ക്കാന്‍ പോയ ചരക്ക് ട്രെയിനാണ് പാളം തെറ്റിയത്. റെയില്‍വെ അധികൃതരെത്തി ഗതാഗതം പൂര്‍ണമായും പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഷൊര്‍ണൂരില്‍നിന്നും വിദഗ്ധരെത്തിയാണ് പാളം തെറ്റിയ വാഗണുകള്‍ നീക്കുന്നത്.
RELATED STORIES
കോഴിക്കോട് ബീച്ചില്‍ കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍...
5 Jun 2023 5:47 AM GMTകോഴിക്കോട് വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ച ശേഷം...
2 Jun 2023 5:49 AM GMTപിണറായി സര്‍ക്കാറിന്റെ ദൂര്‍ത്ത് മൂലമുണ്ടാകുന്ന കടഭാരം...
1 Jun 2023 3:59 PM GMTഇടതുസര്‍ക്കാറിന്റെ അമിത വൈദ്യുതി ചാര്‍ജ് പിന്‍വലിക്കുക; എസ് ഡിപി ഐ...
26 May 2023 2:56 PM GMTമലബാറില്‍ അധിക ബാച്ചുകള്‍ അനുവദിക്കാതെ പ്ലസ് വണ്‍ അലോട്ട്മെന്റ്...
21 May 2023 9:21 AM GMTസംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം
27 April 2023 3:39 AM GMT