Thrissur

തൃശൂര്‍ ജില്ലയില്‍ ഇന്ന് 809 പേര്‍ക്ക് കൂടി കൊവിഡ്; 831 പേര്‍ രോഗമുക്തര്‍

തൃശൂര്‍ ജില്ലയില്‍ ഇന്ന് 809 പേര്‍ക്ക് കൂടി കൊവിഡ്; 831 പേര്‍ രോഗമുക്തര്‍
X

തൃശൂര്‍: ജില്ലയിലെ 809 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ്-19 സ്ഥിരീകരിച്ചു. 831 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 9443 ആണ്. തൃശൂര്‍ സ്വദേശികളായ 160 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 26042 ആണ്. അസുഖബാധിതരായ 16337 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.

ഇന്ന് റിപോര്‍ട്ട് ചെയ്ത മുഴുവന്‍ കേസുകളിലും സമ്പര്‍ക്കം വഴിയാണ് രോഗബാധ. ഏഴ് കേസുകളുടെ ഉറവിടം വ്യക്തമല്ല. മൂന്ന് സമ്പര്‍ക്ക ക്ലസ്റ്ററുകള്‍ വഴി കൊവിഡ് റിപോര്‍ട്ട് ചെയ്തു. ക്ലസ്റ്ററുകള്‍: ശക്തന്‍ മാര്‍ക്കറ്റ് ക്ലസ്റ്റര്‍-2, ജൂബിലി മിഷന്‍ ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍-1, ലിയോ മെഡിക്കല്‍സ് കുട്ടനെല്ലൂര്‍ ക്ലസ്റ്റര്‍-1. മറ്റ് സമ്പര്‍ക്ക കേസുകള്‍ 791. ആരോഗ്യ പ്രവര്‍ത്തകര്‍-5, ഫ്രണ്ട് ലൈന്‍ വര്‍ക്കര്‍-2 എന്നിവയാണ് മറ്റ് കേസുകള്‍. രോഗികളില്‍ 60 വയസ്സിന് മുകളില്‍ 53 പുരുഷന്‍മാരും 48 സ്ത്രീകളും 10 വയസ്സിന് താഴെ 24 ആണ്‍കുട്ടികളും 29 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.

കൊവിഡ് സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടിസികളിലും പ്രവേശിപ്പിച്ചവര്‍:

ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍-280, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-31, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-63, കില ബ്ലോക്ക് 1 തൃശൂര്‍-61, കില ബ്ലോക്ക് 2 തൃശൂര്‍-45, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-141, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-157, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍-210, സി.എഫ്.എല്‍.ടി.സി കൊരട്ടി-30, പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍-337, സി.എഫ്.എല്‍.ടി.സി നാട്ടിക-368, പി.എസ്.എം. ഡെന്റല്‍ കോളേജ് അക്കികാവ്-22, ജ്യോതി സിഎഫ്എല്‍ടിസി, ചെറുതുരുത്തി-25, എം.എം. എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍-82, ജി.എച്ച് തൃശൂര്‍-19, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി-54, ചാവക്കാട് താലൂക്ക് ആശുപത്രി-37, ചാലക്കുടി താലൂക്ക് ആശുപത്രി-17, കുന്നംകുളം താലൂക്ക് ആശുപത്രി-20, ജി.എച്ച്. ഇരിങ്ങാലക്കുട-14, ഡി.എച്ച്. വടക്കാഞ്ചേരി-5, അമല ആശുപത്രി-50, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് തൃശൂര്‍ -85, മദര്‍ ആശുപത്രി-12, എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍-6, ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി -6, ക്രാഫ്റ്റ് ആശുപത്രി കൊടുങ്ങല്ലൂര്‍-1, രാജാ ആശുപത്രി ചാവക്കാട്-2, അശ്വിനി ഹോസ്പിറ്റല്‍ തൃശൂര്‍-10, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി-10, മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം-5, റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം-5, സെന്റ് ആന്റണിസ് പഴുവില്‍-7, അന്‍സാര്‍ ഹോസ്പിറ്റല്‍ പെരുമ്പിലാവ്-3, യൂണിറ്റി ഹോസ്പിറ്റല്‍ കുന്നംകുളം-2, സണ്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ തൃശൂര്‍-18.

6395 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു. 967 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 246 പേര്‍ ആശുപത്രിയിലും 721 പേര്‍ വീടുകളിലുമാണ്. 3285 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 4008 സാംപിളുകളാണ് ഇന്ന് പരിശോധിച്ചത്. ഇതുവരെ ആകെ 210021 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 468 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 43 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിങ് നല്‍കി. റെയില്‍വേ സ്റ്റേഷനുകളിലും ബസ്സ്റ്റാന്‍ഡുകളിലുമായി 518 പേരെ ആകെ സ്‌ക്രീനിങ് ചെയ്തു.




Next Story

RELATED STORIES

Share it