മാള മേഖലയില്‍ മോഷണങ്ങള്‍ തുടര്‍ക്കഥയാകുന്നു
കൊച്ചുകടവ് മുഹിയിദ്ധീന്‍ മഹല്ല് കമ്മിറ്റിക്ക് കീഴില്‍ റോഡരികില്‍ സ്ഥാപിച്ച പള്ളിക്കുറ്റി കഴിഞ്ഞ ദിവസമാണ് കുത്തിപ്പൊളിച്ചത്. കുണ്ടൂര്‍ റോഡരികിലുള്ള ഭണ്ടാരവും ഇത്തരത്തില്‍ തകര്‍ത്തിരുന്നു.

മാള: ആരാധനായലങ്ങളുടെ ഭണ്ഡാരങ്ങളും വ്യാപാര സ്ഥാപനങ്ങളുടെയും മറ്റും പൂട്ടുകളും തുറന്നുള്ള മോഷണങ്ങള്‍ മാള മേഖലയില്‍ തുടര്‍ക്കഥയാകുന്നു. കൊച്ചുകടവ് മുഹിയിദ്ധീന്‍ മഹല്ല് കമ്മിറ്റിക്ക് കീഴില്‍ റോഡരികില്‍ സ്ഥാപിച്ച പള്ളിക്കുറ്റി കഴിഞ്ഞ ദിവസമാണ് കുത്തിപ്പൊളിച്ചത്. കുണ്ടൂര്‍ റോഡരികിലുള്ള ഭണ്ടാരവും ഇത്തരത്തില്‍ തകര്‍ത്തിരുന്നു.
കഴിഞ്ഞ ദിവസം പുത്തന്‍ചിറ കിഴക്കേ മഹല്ലിന്റെ കീഴിലുള്ള ഭണ്ടാരവും കുത്തിപ്പൊളിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ പൊയ്യ എരവത്തൂര്‍ അത്താണി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡരികില്‍ കൊച്ചുകടവ് പള്ളിബസാര്‍ ബസ്സ് സ്‌റ്റോപ്പിനരികില്‍ സ്ഥാപിച്ചിരിക്കുന്ന ഭണ്ഡാരം പലവട്ടം രാത്രിയില്‍ പൂട്ട് തകര്‍ത്ത് മോഷണം നടത്തിയിട്ടുണ്ട്. ഈ ഭണ്ഡാരവും ഇവിടെനിന്നും 300 മീറ്ററോളം നീങ്ങി പള്ളി റോഡ് തുടങ്ങുന്നയിടത്തെ ഗെയ്റ്റിനോട് ചേര്‍ന്ന് സ്ഥാപിച്ച ഭണ്ഡാരവും പൊളിക്കുന്നത് തുടര്‍ക്കഥയായി മാറിയിട്ടുണ്ട്.
എല്ലാ തവണയും മാള പോലിസില്‍ പരാതി നല്‍കാറുണ്ടെങ്കിലും മോഷ്ടാക്കളെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പള്ളിബസാര്‍ സ്‌റ്റോപ്പിനരികിലെ പള്ളി ഭണ്ഡാരം അടുത്ത വീടിനോട് ചേര്‍ന്ന് ഒരു സി സിടിവി കാമറ സ്ഥാപിച്ചിട്ടുണ്ട്. ഭണ്ടാരങ്ങളില്‍ നിന്നും എത്രത്തോളം തുക നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കണക്കാക്കിയിട്ടില്ല. കൂടാതെ ചര്‍ച്ചുകളിലും അമ്പലങ്ങളിലും വ്യാപാരഭവനങ്ങളിലും പലവട്ടം മോഷണങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഈ സംഭവങ്ങളില്‍ ഒന്നിലും ആരെയും പിടികൂടുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ഉണ്ടായിട്ടില്ല. ഇത് മോഷ്ടാക്കള്‍ക്ക് വളമാകുകയാണെന്ന ആക്ഷേപമാണുയരുന്നത്.
RELATED STORIES
പശുവിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കര്ഷകന് മരിച്ചു
23 Sep 2023 5:13 PM GMTതിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ശശി തരൂര്‍
23 Sep 2023 2:37 PM GMTസിഖ് ഫോര്‍ ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്‍ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMT