Thrissur

അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

മാളയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരിയായ ഭാര്യ ബബിതയെ സ്ഥാപനത്തിലാക്കിയ ശേഷം തിരിച്ചു പോവുമ്പോഴാണ് അപകടം സംഭവിച്ചത്

അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
X

മാള(തൃശൂര്‍): അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. കുണ്ടൂര്‍ ചുങ്കത്ത്പറമ്പില്‍ പരേതനായ സദാനന്ദന്റെ മകന്‍ സജി(33)യാണ് മരണപ്പെട്ടത്. കഴിഞ്ഞ മാസം 25നു രാവിലെ 11നു വലിയപറമ്പിലുണ്ടായ അപകടത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. മാളയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരിയായ ഭാര്യ ബബിതയെ സ്ഥാപനത്തിലാക്കിയ ശേഷം തിരിച്ചു പോവുമ്പോഴാണ് അപകടം സംഭവിച്ചത്. ആടിനെ കയറ്റിക്കൊണ്ട് പോയ ടാറ്റയുടെ ചരക്കുവാഹനം ഇടിക്കുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്ന യുവാവ് രണ്ട് ദിവസമായി വെന്റിലേറ്ററിലായിരുന്നു. ഇന്നലെ വൈകീട്ടോടെയാണ് ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചത്. കുണ്ടൂരില്‍ സ്വന്തമായി ഇലക്ട്രിക്ക് എന്‍ജിനീയറിങ് വര്‍ക്ക്‌ഷോപ്പ് നടത്തിവരികയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ഇന്ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. നാലുവര്‍ഷം മുമ്പ് വിവാഹിതരായ സജി-ബബിത ദമ്പതികള്‍ക്ക് മക്കളില്ല. മാതാവ്: ഗിരിജ. ഏക സഹോദരന്‍ സനോജ്.



Next Story

RELATED STORIES

Share it