Thrissur

എംഎല്‍എയുടെ ഇടപെടല്‍ ഫലം കണ്ടു; കരിങ്ങോള്‍ച്ചിറ പാലവും റോഡും ഉടന്‍ തുറന്നുക്കെടുക്കും

നടവരമ്പ് -മാള റോഡ് ബിഎംബിസിയായി പുനര്‍നിര്‍മ്മാണം പൂര്‍ത്തിയായിരുന്നു.

എംഎല്‍എയുടെ ഇടപെടല്‍ ഫലം കണ്ടു; കരിങ്ങോള്‍ച്ചിറ പാലവും റോഡും ഉടന്‍ തുറന്നുക്കെടുക്കും
X

മാള: തര്‍ക്കവിതര്‍ക്കങ്ങള്‍ക്കൊടുവില്‍ വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എയുടെ അവസരോചിത ഇടപെടല്‍ ഫലം കണ്ടു. മാള കരിങ്ങോള്‍ച്ചിറ പാലവും റോഡും തുറന്നുക്കെടുക്കാന്‍ തയ്യാറായി. കഴിഞ്ഞ ദിവസം കരിങ്ങോള്‍ച്ചിറ പാലവും അനുബന്ധ റോഡും ബിഎംബിസി ചെയ്ത് ഗതാഗതയോഗ്യമാക്കി. എംഎല്‍എ വി ആര്‍ സുനില്‍കുമാര്‍ നേരിട്ടെത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു. നടവരമ്പ് -മാള റോഡ് ബിഎംബിസിയായി പുനര്‍നിര്‍മ്മാണം പൂര്‍ത്തിയായിരുന്നു.

എന്നാല്‍, ഈ റോഡില്‍ പുത്തന്‍ചിറ, മാള ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കരിങ്ങോള്‍ച്ചിറ പാലവും അനുബന്ധ റോഡും പുര്‍ത്തിയാക്കുവാന്‍ സാധിച്ചില്ല. ചില സാങ്കേതിക കാരണങ്ങളാല്‍ കരിങ്ങോള്‍ച്ചിറ പാലത്തിന്റെ പടിഞ്ഞാറെ വശം ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിക്കാത്തതിനാലാണ് അനുബന്ധ റോഡിന്റെയും പാലത്തിന്റെയും നിര്‍മ്മാണം കീറാമുട്ടിയായി നിലകൊണ്ടത്. ചില പാര്‍ട്ടികള്‍ ഇതിലൂടെ രാഷ്ട്രിയ മുതലെടുപ്പിനും ശ്രമം നടത്തിയിരുന്നു.

നടവരമ്പ് മാള റോഡിന്റെ ബിഎംബിസി പണികള്‍ പൂര്‍ത്തീകരിച്ചിട്ടും കരിങ്ങോള്‍ച്ചിറ പാലത്തിന്റെ അനുബന്ധ റോഡ് പൂര്‍ത്തികരിക്കാന്‍ സാധിക്കാത്തതിനാല്‍ പൊതു ജനങ്ങളുടെ ഭാഗത്ത് നിന്ന് വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ എംഎല്‍എ വി ആര്‍ സുനില്‍കുമാര്‍ പ്രത്യേക താല്‍പര്യമെടുത്ത് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി കൂടിയാലോചന നടത്തിയാണ് പരിഹാരം കണ്ടെത്തിയത്. പൊതുമരാമത്ത് ഉദ്യോഗസ്ഥരാണ് പാലത്തിന്റെയും അനുബന്ധ റോഡിന്റെ നിര്‍മ്മാണ മേല്‍നോട്ടം വഹിക്കുന്നത്. വി എസ് സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് രണ്ട് കോടി രൂപ അനുവദിച്ച് 2011 ആദ്യത്തില്‍ തറക്കല്ലിട്ട പാലത്തിന്റെ പണി കഴിച്ച് 11 വര്‍ഷമായിട്ടും തുറന്ന് കൊടുക്കാനായിരുന്നില്ല. ഇതിനിടയില്‍ റിലേ നിരാഹാരമടക്കം ഒട്ടനവധി സമരങ്ങള്‍ക്ക് സാക്ഷിയായിരുന്നു പാലവും പരിസരങ്ങളും. രാജഭരണ കാലത്ത് പണികഴിപ്പിച്ച രണ്ട് പാലങ്ങള്‍ക്ക് പകരമായാണ് പുതിയ പാലത്തിന്റെ പണിയാരംഭിച്ചത്.

Next Story

RELATED STORIES

Share it