Thrissur

അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം: അധ്യാപിക അറസ്റ്റില്‍

അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം: അധ്യാപിക അറസ്റ്റില്‍
X

തൃശൂര്‍: അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപിക അറസ്റ്റില്‍. തൃശൂര്‍ കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്‌കൂളിലെ അധ്യാപിക സെലിനാണ് അറസ്റ്റിലായത്. നെടുപുഴ പോലിസ് ഇന്നലെ രാത്രിയോടെയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സെലിന്‍ രാത്രിയോടെ പോലിസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

തൃശൂര്‍ കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്‌കൂളിലാണ് ഡയറി എഴുതിയില്ലെന്ന് ആരോപിച്ചാണ് ക്ലാസ് ടീച്ചര്‍ അഞ്ചുവയസുകാരനെ തല്ലിച്ചതച്ചത്. കുട്ടിയുടെ ഇരു കാല്‍മുട്ടിനും താഴെ ക്രൂരമായി തല്ലുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കഴിഞ്ഞ തിങ്കളാഴ്ച നെടുപുഴ പോലിസ് അധ്യാപികക്കെതിരെ കേസെടുത്തിരുന്നു.സ്‌കൂള്‍ മാനേജ്മെന്റ് ഒത്തുതീര്‍പ്പിനായി ശ്രമിച്ചെന്നും താന്‍ വഴങ്ങിയില്ലെന്നും രക്ഷിതാവ് പറഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ അധ്യാപികയെ സസ്പെന്‍ഡ് ചെയ്തെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിരുന്നു.


Next Story

RELATED STORIES

Share it