കടല്‍ക്ഷോഭ ബാധിത പ്രദേശങ്ങള്‍ എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു
മേഖലയില്‍ കടല്‍ വെള്ളം കെട്ടി നിന്ന് മലിന്യം നിറഞ്ഞതു മൂലം തീരദേശ വാസികള്‍ പകര്‍ച്ചവ്യാധി ഭീഷണി നേരിടുകയാണ്. വെള്ളക്കെട്ട് ഒഴിവാക്കി പരിസര ശുചീകരണത്തിനു വേണ്ട നടപടികള്‍ പഞ്ചായത്ത് ഭരണകൂടം ഉടന്‍ കൈകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ കടല്‍ ക്ഷോഭ ബാധിത പ്രദേശങ്ങള്‍ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഇ എം അബ്ദുല്‍ ലത്തീഫിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. വെള്ളം കയറി നാശം സംഭവിച്ചവര്‍ക്ക് അടിയന്തിര സഹായം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു. മേഖലയില്‍ കടല്‍ വെള്ളം കെട്ടി നിന്ന് മലിന്യം നിറഞ്ഞതു മൂലം തീരദേശ വാസികള്‍ പകര്‍ച്ചവ്യാധി ഭീഷണി നേരിടുകയാണ്. ഈ സാഹചര്യത്തില്‍ വെള്ളക്കെട്ട് ഒഴിവാക്കി പരിസര ശുചീകരണത്തിനു വേണ്ട നടപടികള്‍ പഞ്ചായത്ത് ഭരണകൂടം ഉടന്‍ കൈകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ ജനറല്‍ സെക്രട്ടറി കെ വി നാസര്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ഫാറൂഖ്, ഗുരുവായൂര്‍ നിയോജക മണ്ഡലം സെക്രട്ടറി കെ എച്ച് ഷാജഹാന്‍, പഞ്ചായത്ത് പ്രസിഡന്റ് അബ്ദുറഹ്മാന്‍ ലൈറ്റ്ഹൗസ്, സെക്രട്ടറി ഷെഫീക്ക് തൊട്ടാപ്പ്, അയ്യൂബ് തൊട്ടാപ്പ്, ഖാലിദ് മുനക്കകടവ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്
3 July 2022 1:49 AM GMTഅനധികൃതമായി കൈവശംവച്ച നാടന്‍ തോക്കുകളുമായി രണ്ടുപേര്‍ കൂടി പോലിസിന്റെ...
3 July 2022 1:24 AM GMTവിമാനങ്ങള്‍ക്ക് യാത്രാമധ്യേ കൊച്ചിയിലിറങ്ങി ഇന്ധനം നിറയ്ക്കാം
3 July 2022 1:15 AM GMTസംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,...
3 July 2022 1:05 AM GMTഫയല്‍ തീര്‍പ്പാക്കല്‍; സംസ്ഥാനത്തെ ഗ്രാമപ്പഞ്ചായത്ത് ഓഫിസുകള്‍ ഇന്ന്...
3 July 2022 12:51 AM GMTമണിപ്പൂരിലെ മണ്ണിടിച്ചില്‍: സൈനികന് ഉള്‍പ്പെടെ ഏഴ് അസം സ്വദേശികള്‍...
2 July 2022 6:45 PM GMT