പുരയിടത്തില്‍ നിര്‍ത്തിയിട്ട യാത്രാവാഹനം തകര്‍ത്തു
BY BSR19 Oct 2019 2:43 PM GMT
X
BSR19 Oct 2019 2:43 PM GMT
മാള: പുരയിടത്തില്‍ നിര്‍ത്തിയിട്ട യാത്രാവാഹനം സാമൂഹിക വിരുദ്ധര്‍ തകര്‍ത്തു. കൊച്ചുകടവ് തുരുത്തിപ്പുറം നമസ്‌കാര പള്ളിക്കു സമീപം താമസിക്കുന്ന മറ്റത്തിക്കോട്ടയില്‍ ഹമീദിന്റെ ബൊലേറോ വാഹനമാണ് തകര്‍ത്തത്. വെള്ളിയാഴ്ച രാത്രി 9.30നും ശനിയാഴ്ച പുലര്‍ച്ചെ 5.30 നുമിടയിലാണ് സംഭവം. വാഹനത്തിന്റെ മുന്‍ ഗ്ലാസും സൈഡ് ഗ്ലാസുകളും റിയര്‍വ്യൂ മിററുകളും തകര്‍ന്നു. കല്ലുപയോഗിച്ച് ഗ്ലാസുകള്‍ അടിച്ചു പൊട്ടിച്ച നിലയിലാണ്. ഇളക്കിയെടുത്ത റിയര്‍വ്യൂ മിററുകളിലൊന്ന് റോഡരികില്‍ കൂട്ടിയിട്ടിരിക്കുന്ന കരിങ്കല്ലുകള്‍ക്കിടയിലും മറ്റൊന്ന് എതിര്‍വശത്തുള്ള പുരയിടത്തില്‍ നിന്നു കണ്ടെത്തി. 25000 രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. പരാതി നല്‍കിയതിനെ തുടര്‍ന്ന് മാള പോലിസെത്തി പരിശോധന നടത്തി.
Next Story
RELATED STORIES
ഭക്ഷ്യവിപണനം, പ്രൊജക്ട് മാനേജ്മെന്റ് മേഖലകളിലും...
29 Jun 2022 7:44 PM GMTവാറങ്കല്‍ ഭൂസമരം: സിപിഐ നേതാവ് ബിനോയ് വിശ്വം വീണ്ടും പോലിസ്...
29 Jun 2022 7:26 PM GMT'പാണക്കാട് തങ്ങന്മാരെയടക്കം വെല്ലുവിളിക്കുന്നു'; സിഐസിയുമായുള്ള ബന്ധം ...
29 Jun 2022 7:17 PM GMTഐടി ഇതര സ്റ്റാര്‍ട്ടപ്പുകള്‍ക്കും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍...
29 Jun 2022 6:27 PM GMTഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന്റെ പേരില്‍ യുവതിയുടെ...
29 Jun 2022 6:18 PM GMTമല്‍സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി; അഞ്ചുപേരെ വിദേശ...
29 Jun 2022 5:49 PM GMT