- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓണ്‍ലൈന്‍ സംഗമം നടത്തി
കൊടുങ്ങല്ലൂര്‍ എംഎല്‍എ വി ആര്‍ സുനില്‍കുമാര്‍ ഓണ്‍ലൈന്‍ സംഗമം ഉദ്ഘാടനം ചെയ്തു. മാള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശോഭ സുഭാഷ് അധ്യക്ഷത വഹിച്ചു.
മാള: മാള മെറ്റ്‌സ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ അധ്യാപക ദിനത്തോടനുബന്ധിച്ച് മാള ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ അദ്ധ്യാപകര്‍, കുരുന്ന് വിദ്യാര്‍ഥികള്‍, അവരുടെ രക്ഷിതാക്കള്‍ എന്നിവരുമായി ഗൂഗ്ള്‍ മീറ്റ് ഉപയോഗിച്ച് ഓണ്‍ലൈന്‍ സംഗമം നടത്തി.കൊടുങ്ങല്ലൂര്‍ എംഎല്‍എ വി ആര്‍ സുനില്‍കുമാര്‍ ഓണ്‍ലൈന്‍ സംഗമം ഉദ്ഘാടനം ചെയ്തു. മാള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശോഭ സുഭാഷ് അധ്യക്ഷത വഹിച്ചു.
മെറ്റ്‌സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി സുരേഷ് വേണുഗോപാല്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എം ആര്‍ കോമളവല്ലി, പ്രഫ. കെ എന്‍ രമേഷ്, പ്രഫ. എം വി ജോബിന്‍, അസി. പ്രഫ. എന്‍ ആര്‍ മണികണ്ഠന്‍, അസി. പ്രഫ. ദിനില്‍ ബാബു, കെ പി ആയിശ, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് വി ജി ലാജി സംസാരിച്ചു.
ഉദ്ഘാടനത്തിന് ശേഷം ചിത്രരചനാ മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. ഓണത്തെക്കുറിച്ചും കൊറോണയെക്കുറിച്ചും എല്‍പി സ്‌കൂളിലെ കൊച്ചു കൂട്ടുകാര്‍ സ്വന്തമായി എഴുതി ആലപിച്ച കവിതകളില്‍ ഇന്നലെയുടെ ഓര്‍മകളും ഇന്നിന്റെ ജാഗ്രതയും നാളെയുടെ പ്രതീക്ഷയും പ്രകടമായി. അധ്യാപകദിന ഉപന്യാസങ്ങളില്‍ വിദ്യാലയത്തിലേക്ക് എത്രയും വേഗം തിരിച്ചു വരാനുള്ള ആഗ്രഹം അവര്‍ മറച്ചുവെച്ചില്ല. എല്ലാവരും ഒന്നിച്ചു പാടിയ നാടന്‍ പാട്ടുകള്‍ കുറച്ചുസമയത്തേക്ക് പഴയ ക്ലാസ് റൂം ഓര്‍മ്മകളിലേക്ക് അദ്ധ്യാപകരെയും വിദ്യാര്‍ഥികളെയും കൊണ്ടുപോയി. ദേശീയഗാനത്തോടെ യോഗം പിരിഞ്ഞു.