'നമ്മൾ ചാവക്കാട്' ആഗോള സൗഹൃദ കൂട്ടായ്മ പ്രഥമ ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു

പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. പുതിയ ഭാരവാഹികളായി ശ്രീ.യൂസഫ് പിവിയെ അധ്യക്ഷനായും ജനറൽ സെക്രെട്ടറിയായി ശ്രീ മുഹമ്മദ് ഷുഹൈബിനേയും ജനറൽ ബോഡി തിരഞ്ഞെടുത്തു.

നമ്മൾ ചാവക്കാട് ആഗോള സൗഹൃദ കൂട്ടായ്മ പ്രഥമ ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു

തൃശൂർ: നമ്മൾ ചാവക്കാട് ആഗോള സൗഹൃദ കൂട്ടായ്മയ്ക്ക് പുതിയ ഭാരവാഹികൾ. പ്രഥമ ജനറൽ ബോഡി യോഗത്തിലായിരുന്നു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ചാവക്കാട് കേരള സമാജം എം എം രാമചന്ദ്രൻ ഹാളിൽ വെച്ചാണ് ജനറൽ ബോഡി സംഘടിപ്പിച്ചത്.

അഡ്‌ഹോക്ക് കമ്മറ്റിയുടെ കീഴിലായിരുന്നു സംഘടന കഴിഞ്ഞ ആറുമാസമായി പ്രവർത്തിച്ചിരുന്നത്. ചടങ്ങിൽ ശ്രീ ഹംസ ചാവക്കാട് സ്വാഗതവും കമ്മിറ്റി പ്രസിഡന്റ് ശ്രീ ഷുഹൈബ് അദ്ധ്യക്ഷനായി. സെക്രെട്ടറി ശ്രീ യൂസഫ്‌ പിവി പ്രവർത്തന റിപോർട്ടും ശ്രീ വിശാഖ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

അഡ്‌ഹോക്ക് കമ്മിറ്റിയുടെ ആറുമാസത്തെ പ്രവർത്തനം അവസാനിപ്പിക്കുകയും യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. പുതിയ ഭാരവാഹികളായി ശ്രീ.യൂസഫ് പിവിയെ അധ്യക്ഷനായും ജനറൽ സെക്രെട്ടറിയായി ശ്രീ മുഹമ്മദ് ഷുഹൈബിനേയും ജനറൽ ബോഡി തിരഞ്ഞെടുത്തു.

RELATED STORIES

Share it
Top