Thrissur

മോഹനം ചലച്ചിത്രോല്‍സവം 20 മുതല്‍ 24 വരെ ഗ്രാമികയില്‍

മോഹനം ചലച്ചിത്രോല്‍സവം 20 മുതല്‍ 24 വരെ ഗ്രാമികയില്‍
X


മോഹന്‍ രാഘവന്‍ യുവ ചലച്ചിത്ര പ്രതിഭ പുരസ്‌കാര ജേതാവ് മാത്തുക്കുട്ടി സേവ്യര്‍

മാള: അന്തരിച്ച യുവചലച്ചിത്ര സംവിധായകന്‍ മോഹന്‍ രാഘവന്റെ സ്മരണക്കായി സംഘടിപ്പിക്കുന്ന മോഹനം-021 അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാര്‍ച്ച് 20 മുതല്‍ 24 വരെ കുഴിക്കാട്ടുശ്ശേരി ഗ്രാമികയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തൃശൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം ഐഎഫ്എഫ്ടിയുടെ സഹകരണത്തോടെ ഗ്രാമിക ഫിലിം സൊസൈറ്റിയും അന്നമനട ഓഫ്‌സ്‌റ്റേജും വടമ കരിന്തലക്കൂട്ടവും ചേര്‍ന്നാണ് മേള സംഘടിപ്പിക്കുന്നത്. 20 ശനിയാഴ്ച വൈകീട്ട് അഞ്ചിനു പ്രമുഖ തിരക്കഥാകൃത്ത് ജോണ്‍ പോള്‍ ഉദ്ഘാടനം ചെയ്യും.

മികച്ച സംവിധായകന്‍ അന്നമനട ഓഫ്‌സ്‌റ്റേജ് നല്‍കിവരുന്ന യുവ ചലച്ചിത്ര പ്രതിഭാ പുരസ്‌കാരം ഹെലന്‍ സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യറിന് സംവിധായകന്‍ മോഹന്‍ സമര്‍പ്പിക്കും. 15000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും ഉള്‍ക്കൊള്ളുന്നതാണ് പുരസ്‌കാരം. സംഘാടക സമിതി ചെയര്‍മാന്‍ കെ ആര്‍ ജോജോ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, ചലച്ചിത്ര താരം സീനത്ത് അതിഥികളാവും. സംവിധായകന്‍ സേതു, ഗാന രചയിതാവ് ഷിബു ചക്രവര്‍ത്തി പങ്കെടുക്കും. 11 സിനിമകളാണ് അഞ്ച് ദിവസങ്ങളിലായി പ്രദര്‍ശിപ്പിക്കുന്നത്. പ്രവേശനം സൗജന്യമാണ്. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ പി കെ കിട്ടന്‍, രമേഷ് കരിന്തലക്കൂട്ടം, ഗ്രാമിക ഫിലിം സൊസൈറ്റി പ്രസിഡന്റ് തുമ്പൂര്‍ ലോഹിതാക്ഷന്‍, ഓഫ് സ്‌റ്റേജ് ജോ. സെക്രട്ടറി അബ്ദുള്‍ മനാഫ് സംബന്ധിച്ചു.

Mohanam Film Festival 20 to 24 in Gramika

Next Story

RELATED STORIES

Share it