വാഹനാപകടത്തില്‍ പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു
BY BSR12 April 2021 4:43 PM GMT

X
BSR12 April 2021 4:43 PM GMT
മാള: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കോണത്തുകുന്ന് ചിലങ്ക ജങ്ഷന് സമീപം താമസിക്കുന്ന പരേതനായ തയ്യില്‍ സുബ്രഹ്മണ്യന്റെ മകന്‍ മനോജ്(55) ആണ് മരിച്ചത്.ഇക്കഴിഞ്ഞ ബുധനാഴ്ച തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ കരൂപ്പടന്ന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം മനോജ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിക്കുകയായിരുന്നു. ഇരു വാഹനങ്ങളും കൊടുങ്ങല്ലൂര്‍ ഭാഗത്ത് നിന്നു വരികയായിരുന്നു.മനോജിനെ ആദ്യം കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ചികില്‍സയിലിരിക്കെ മരണപ്പെടുകയായിരുന്നു. ഭാര്യ: ജെമിനി(എല്‍ഐസി ഏജന്റ്).മക്കള്‍: ആര്യ, ഗായത്രി. മരുമകന്‍: വിബിന്‍.
Next Story
RELATED STORIES
ഇസ്രായേല്‍ നരനായാട്ടിനെതിരേ ഒന്നിച്ച് നേരിടുമെന്ന് പോരാട്ട സംഘടനകളുടെ...
8 Aug 2022 3:36 AM GMTമാസങ്ങള്‍ക്കിടെ നാല് കൊലപാതകം; യുഎസിലെ അല്‍ബുക്കര്‍കിലെ മുസ്ലിം സമൂഹം ...
8 Aug 2022 3:26 AM GMTതിരുവനന്തപുരത്തെ വയോധികയുടെ കൊലപാതകം; പ്രതിക്കായി തെരച്ചില്‍...
8 Aug 2022 2:41 AM GMTഒപ്പിടാന്‍ കൂട്ടാക്കാതെ ഗവര്‍ണര്‍; ഓര്‍ഡിനന്‍സുകളുടെ കാലാവധി ഇന്ന്...
8 Aug 2022 2:29 AM GMTറോഡുകളുടെ ശോച്യാവസ്ഥ: വിഷയം ഹൈക്കോടതി ഇന്ന് പരിഗണിക്കും
8 Aug 2022 2:13 AM GMTഗസയിലെ ഇസ്രായേല്‍ നരനായാട്ടിനെ ശക്തമായി അപലപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍
8 Aug 2022 1:58 AM GMT