Thrissur

മാള, പുത്തന്‍ചിറ, ആളൂര്‍ ഗ്രാമപ്പഞ്ചായത്തുകളില്‍ അതി ജാഗ്രതാ നിര്‍ദേശം

മാള, പുത്തന്‍ചിറ, ആളൂര്‍ ഗ്രാമപ്പഞ്ചായത്തുകളില്‍ അതി ജാഗ്രതാ നിര്‍ദേശം
X

മാള(തൃശൂര്‍): മാള, പുത്തന്‍ചിറ, ആളൂര്‍ ഗ്രാമപ്പഞ്ചായത്തുകളില്‍ അതി ജാഗ്രതാ നിര്‍ദേശം. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ ആളുകള്‍ കൂട്ടംകൂടുന്നത് നിരോധിച്ച് മന്ത്രി എ സി മൊയ്തീന്‍ ഉത്തരവിട്ടു. ജില്ലാ കലക്ടര്‍ എസ് ഷാനവാസ്, ഡിഎംഒ എന്നിവരോടൊപ്പം മാള ഗ്രാമപഞ്ചായത്തിലെത്തിയ മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് തീരുമാനങ്ങള്‍ അറിയിക്കുകയായിരുന്നു. മാളയില്‍ പോസിറ്റീവ് ഫലം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

മാള, ആളൂര്‍, പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്തുകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കാന്‍ മന്ത്രി ഉത്തരവിട്ടു. ഇനിമുതല്‍ കൂട്ടംകൂടി നില്‍ക്കുന്നവര്‍ക്കെതിരേ നിര്‍ബന്ധമായും കേസെടുക്കും. അനാവശ്യ കറക്കങ്ങള്‍ നിര്‍ബന്ധമായും നിയന്ത്രിക്കും. ചിലര്‍ക്ക് ഇപ്പോഴും വേണ്ടത്ര ഗൗരവം ഉള്‍കൊള്ളാനായിട്ടില്ല. അധികൃതര്‍ കര്‍ശനമായും നിര്‍ദേശങ്ങള്‍ നടപ്പാക്കണം. വഴിയോര കച്ചവടക്കാരെ കര്‍ശനമായി ഒഴിപ്പിക്കും. തെരുവില്‍ വില്‍പ്പന നടത്താന്‍ പാടില്ല. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ വില വര്‍ധനവ് ഉണ്ടെന്നു പരാതി ലഭിച്ചിട്ടുണ്ട്. ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവ പരിശോധന നടത്തി നടപടി സ്വീകരിക്കും. സൂപര്‍ മാര്‍ക്കറ്റുകളില്‍ ഒരേസമയം ഏഴുപേരില്‍ കൂടുതല്‍ ആളുകള്‍ പ്രവേശിക്കാന്‍ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. അതിഥി സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു നല്‍കും. മൂന്ന് ഗ്രാമപ്പഞ്ചായത്തുകളില്‍ നിലവില്‍ നല്‍കിയ പാസ് അതാതു വാര്‍ഡുകളില്‍ മാത്രമായി നിയന്ത്രിക്കും. പുതിയവ നല്‍കില്ലെന്നും മന്ത്രി അറിയിച്ചു.

മന്ത്രി എ സി മൊയ്തീന്‍, ജില്ലാ കലക്ടര്‍ എസ് ഷാനവാസ്, ഡിഎംഒ ഡോ. കെ ജെ റീന, വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ, സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ടുമാരായ ഡോ. ആശാ സേവ്യര്‍(മാള), ഡോ. എന്‍ എ ഷീജ(ചാലക്കുടി), ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിമാരായ ശ്രീകാന്ത്(ആളൂര്‍) പി ജി മധുസൂദനന്‍(മാള), ഹസീബ് അലി(പുത്തന്‍ചിറ) സംബന്ധിച്ചു.




Next Story

RELATED STORIES

Share it