Thrissur

വില്‍പ്പനയ്ക്കായി കടത്തി കൊണ്ടുവന്ന മദ്യം പിടികൂടി; രണ്ടു പേര്‍ അറസ്റ്റില്‍

ആലുവ താലൂക്ക് കറുകുറ്റി വില്ലേജ് പാലിശ്ശേരി ദേശത്തു പരിയാടന്‍ ജോയ്, ചാലക്കുടി താലൂക്ക് കൊരട്ടി വില്ലേജ് വാലുങ്ങാമുറി ദേശത്ത് ലിബിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വില്‍പ്പനയ്ക്കായി കടത്തി കൊണ്ടുവന്ന മദ്യം പിടികൂടി; രണ്ടു പേര്‍ അറസ്റ്റില്‍
X

മാള: ചാലക്കുടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എസ് ബിജുദാസിന്റെ നേതൃത്വത്തില്‍ അടിച്ചിലി ഭാഗത്ത് നടത്തിയ വാഹന പരിശോധനയില്‍ കെഎല്‍ 64 എഫ് 3708 നമ്പര്‍ ഓട്ടോറിക്ഷ യില്‍ കടത്തികൊണ്ട് വന്ന 24 ലിറ്റര്‍ മദ്യം പിടികൂടി. സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു.ആലുവ താലൂക്ക് കറുകുറ്റി വില്ലേജ് പാലിശ്ശേരി ദേശത്തു പരിയാടന്‍ ജോയ്, ചാലക്കുടി താലൂക്ക് കൊരട്ടി വില്ലേജ് വാലുങ്ങാമുറി ദേശത്ത് ലിബിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പ്രിവെന്റ്റീവ് ഓഫിസര്‍ ഗ്രേഡ് സി കെ ദേവദാസ്, എം കെ കൃഷ്ണപ്രസാദ്, അന്‍വര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ എ ടി ഷാജു, ഡ്രൈവര്‍ ഷൈജു തുടങ്ങിയവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Next Story

RELATED STORIES

Share it