കെപിഎസ്ടിഎ തൃശ്ശൂര്‍ റവന്യൂ ജില്ലാ സമ്മേളനം

സംസ്ഥാന പ്രസിഡന്റ് പി ഹരിഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് പി എ ഫ്രാന്‍സിസ് അദ്ധ്യക്ഷത വഹിക്കും.

കെപിഎസ്ടിഎ തൃശ്ശൂര്‍ റവന്യൂ ജില്ലാ സമ്മേളനം

മാള(തൃശ്ശൂര്‍): കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെപിഎസ്ടിഎ) തൃശ്ശൂര്‍ റവന്യൂ ജില്ലാ സമ്മേളനം നാളെയും മറ്റന്നാളുമായി മാളയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാളെ വൈകീട്ട് നാലിന് മാള ടൗണില്‍ വിളംബര ജാഥ നടക്കും. തുടര്‍ന്ന് ഇന്ദിരാ ഭവനില്‍ ജില്ലാ കൗണ്‍സില്‍ നടക്കും. ജില്ലാ പ്രസിഡന്റ് സി എസ് അബ്ദുള്‍ ഹഖ് അധ്യക്ഷത വഹിക്കും. സംഘടനാ റിപ്പോര്‍ട്ട്, പ്രവര്‍ത്തന റിപ്പോര്‍ട്ട്, വരവ് ചിലവ് കണക്കുകള്‍ തുടങ്ങിയവ അവതപ്പിക്കും. നാളെ രാവിലെ 8.30 ന് മാള ഗ്രാമപഞ്ചായത്ത് ഹാളില്‍ രജിസ്ട്രഷന്‍ ആരംഭിക്കും. ജില്ലാ പ്രസിഡന്റ് സി എസ് അബ്ദുള്‍ ഹഖ് പതാക ഉയര്‍ത്തും. 9.30 ന് പ്രതിനിധി സമ്മേളനം നടക്കും. 500 ഓളം പ്രതിനിധികള്‍ പങ്കെടുക്കും.

സംസ്ഥാന പ്രസിഡന്റ് പി ഹരിഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് പി എ ഫ്രാന്‍സിസ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി എം കെ സനല്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. 10.30 ന് നടക്കുന്ന ഉദ്ഘാടനസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വിരമിക്കുന്നവര്‍ക്കും മറ്റുമായുള്ള ഉപഹാര സമര്‍പ്പണവും അദ്ധേഹം നടത്തും. സി എസ് അബ്ദുള്‍ ഹഖ് അധ്യക്ഷത വഹിക്കും. ഡിസിസി പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ മുഖ്യാതിഥിയാകും. കെപിസിസിസി ജന. സെക്രട്ടറി എം പി ജാക്‌സണ്‍ വിശിഷ്ടാതിഥിയാകും. സ്വാഗത സംഘം ചെയര്‍മാന്‍ ടി യു രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. പ്രമുഖര്‍ സംബന്ധിക്കും.

ഉച്ചക്ക് 1.30 ന് യാത്രയയപ്പ് സുഹൃദ് സമ്മേളനം നടക്കും. മുന്‍ ഗവ. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്യും. അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ടൈറ്റസ് ഉപഹാര സമര്‍പ്പണം നടത്തും. എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എന്‍ കെ ബെന്നി മുഖ്യാതിഥിയാകും. വൈകീട്ട് 4.30 ന് പഞ്ചായത്ത് ബസ്സ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന സമാപന സമ്മേളനം കെപിസിസി പ്രചാരണ സമിതി അധ്യക്ഷന്‍ കെ മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ച സ്വാഗതസംഘം ഭാരവാഹികളായ സി എസ് അബ്ദുള്‍ ഹഖ്, പി യു വിത്സന്‍, പി കെ ലിബീഷ്, റോയ് കെ മാവേലി തുടങ്ങിയവര്‍ അറിയിച്ചു.

RELATED STORIES

Share it
Top