Thrissur

വ്യാജരേഖ നിര്‍മിച്ച് ഖാദി ബോര്‍ഡിനെ വഞ്ചിക്കാന്‍ ശ്രമിച്ച പ്രതി 15 വര്‍ഷത്തിനു ശേഷം പിടിയില്‍

വ്യാജരേഖ നിര്‍മിച്ച് ഖാദി ബോര്‍ഡിനെ വഞ്ചിക്കാന്‍ ശ്രമിച്ച പ്രതി 15 വര്‍ഷത്തിനു ശേഷം പിടിയില്‍
X

മാള: വ്യാജരേഖ നിര്‍മിച്ച് ഖാദി ബോര്‍ഡിനെ വഞ്ചിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ 15 വര്‍ഷത്തിനു ശേഷം പിടിയില്‍. കേരള ഗ്രാമവ്യവസായ ഖാദി ബോര്‍ഡ് ജപ്തി ചെയ്ത വസ്തുവിന്റെ വ്യാജ രേഖ നിര്‍മിച്ച് ഖാദി ബോര്‍ഡിനെ വഞ്ചിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് ഭരണിക്കുളം ബെന്നി(57)യെ മാള പോലിസ് അറസ്റ്റ് ചെയ്തത്. വ്യാജ രേഖകള്‍ ഉപയോഗിച്ച് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ വായ്പയ്ക്കു അപേക്ഷിക്കാന്‍ ശ്രമിച്ചെന്നാണു പരാതി. കേസുമായി സഹകരിക്കാതെ വിദേശത്ത് കടന്ന ബെന്നിയെ 2005ല്‍ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. തൊഴില്‍ സംരംഭം അംരഭിക്കാനായി 1996-97 കാലഘട്ടത്തിലാണ് വായ്പ എടുത്തത്. തുക തിരിച്ചടക്കാതായതോടെ ബോര്‍ഡ് ഈട് നല്‍കിയ വസ്തു ജപ്തി ചെയ്തു. വിദേശത്തേക്കു കടന്ന ബെന്നി നാട്ടില്‍ എത്തിയതായി പോലിസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വീട്ടിലെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി. സബ് ഇന്‍സ്‌പെക്ടര്‍ രാജേഷ് ആയോടന്‍, സീനിയര്‍ സി പി ഒമാരായ ബിജു കട്ടപ്പുറം, മിഥുന്‍ ആര്‍ കൃഷ്ണ, ഷിജു, ഹോം ഗാര്‍ഡ് ബാലകൃഷ്ണന്‍ എന്നിവരാണ് ബെന്നിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

Khadi board fraud case: accused man arrested after 15 years


Next Story

RELATED STORIES

Share it