പ്രളയക്കെടുതി: കേന്ദ്രസംഘം മാളയില്‍ സന്ദര്‍ശനം നടത്തി
എരവത്തൂര്‍ മാട്ടാമ്പിള്ളി കൃഷ്ണകുമാറിന്റെയും ആലമറ്റം പാലക്കാട് മണികണ്ഠന്റെയും വീടുകളിലും പൊയ്യയില്‍ ഇക്കഴിഞ്ഞ പേമാരിയില്‍ തകര്‍ന്ന താഴ്‌വാരം റോഡും സംഘം സന്ദര്‍ശിച്ചു.
മാള (തൃശൂര്‍): ജില്ലയില്‍ ഈവര്‍ഷമുണ്ടായ പ്രളയക്കെടുതി വിലയിരുത്താനായി കേന്ദ്രത്തില്‍നിന്നുള്ള പ്രത്യേകസംഘം മാളയില്‍ സന്ദര്‍ശനം നടത്തി. കേന്ദ്ര ജലവിഭവമന്ത്രാലയം എസ്ഇവി മോഹന്‍ മുരളി, ഗ്രാമവികസന മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി എച്ച് ആര്‍ മീണ, ഗതാഗത മന്ത്രാലയം റീജ്യനല്‍ ഓഫിസര്‍ വി വി ശാസ്ത്രി എന്നിവരുള്‍പ്പെട്ട സംഘമാണ് ഉച്ചയോടെ മാളയിലും പരിസരഗ്രാമപ്പഞ്ചായത്തുകളിലുമെത്തിയത്.
കൃഷിനാശമുണ്ടായ കുഴൂരിലും റോഡുകള്‍ തകര്‍ന്ന പൊയ്യയിലും സംഘം സന്ദര്‍ശനം നടത്തി. എരവത്തൂര്‍ മാട്ടാമ്പിള്ളി കൃഷ്ണകുമാറിന്റെയും ആലമറ്റം പാലക്കാട് മണികണ്ഠന്റെയും വീടുകളിലും പൊയ്യയില്‍ ഇക്കഴിഞ്ഞ പേമാരിയില്‍ തകര്‍ന്ന താഴ്‌വാരം റോഡും സംഘം സന്ദര്‍ശിച്ചു. സംഘത്തോടൊപ്പം മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ കേശവന്‍കുട്ടി, കുഴൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സില്‍വി സേവ്യാര്‍, പൊയ്യ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സിജി വിനോദ് തുടങ്ങിയവരുമുണ്ടായിരുന്നു.
RELATED STORIES
അന്ന് യുവരാജ് ഇന്ന് ബുംറ; ബ്രോഡിന് നാണക്കേട് തന്നെ; ബുറയ്ക്ക്...
2 July 2022 12:38 PM GMTജഡേജയ്ക്കും സെഞ്ചുറി; ഇന്ത്യ 416ന് പുറത്ത്
2 July 2022 11:57 AM GMTടെസ്റ്റില്‍ 2,000 റണ്‍സ്; പന്തിന് റെക്കോഡ്
1 July 2022 6:22 PM GMTഋഷഭ് പന്തിന് സെഞ്ചുറി; ജഡേജയ്ക്ക് അര്‍ദ്ധസെഞ്ചുറി; ഇന്ത്യ ഭേദപ്പെട്ട...
1 July 2022 6:04 PM GMTഎഡ്ജ്ബാസ്റ്റണില് ഇന്ത്യയ്ക്ക് ബാറ്റിങ്; അശ്വിന് ടീമില്‍ ഇടമില്ല
1 July 2022 9:35 AM GMTഇംഗ്ലണ്ടില്‍ ഏകദിന-ട്വന്റി പരമ്പര; രോഹിത്ത് നയിക്കും; സഞ്ജു ടീമില്‍
1 July 2022 6:08 AM GMT