Thrissur

കുന്നംകുളത്ത് പൂരത്തിനിടെ ആന ഇടഞ്ഞു; അഞ്ച് പേര്‍ക്ക് പരിക്ക്

കുന്നംകുളത്ത് പൂരത്തിനിടെ ആന ഇടഞ്ഞു; അഞ്ച് പേര്‍ക്ക് പരിക്ക്
X

തൃശ്ശൂര്‍: കുന്നംകുളം ചിറ്റഞ്ഞൂര്‍ കാവിലക്കാട് പൂരത്തിനിടെ രണ്ട് തവണ ആന ഇടഞ്ഞു. കീഴൂട്ട് വിശ്വനാഥന്‍ എന്ന ആനയാണ് ഇടഞ്ഞത്. പ്രാദേശിക കമ്മിറ്റിയുടെ എഴുന്നള്ളിപ്പിനിടെയായിരുന്നു ആന ആദ്യം ഇടഞ്ഞത്. തുടര്‍ന്ന്, തളച്ചതിന് ശേഷവും വീണ്ടും ആന വിരണ്ടോടി ഉത്സവപ്പറമ്പിലേക്കെത്തി.എഴുന്നള്ളിപ്പിനിടെ ആന വിരണ്ടതോടെ ആനപ്പുറത്തുണ്ടായിരുന്ന നാല് പേര്‍ ചാടിയിറങ്ങി. ഇവര്‍ക്ക് നിസ്സാരമായി പരിക്കേറ്റിട്ടുണ്ട്. തളച്ചതിനുശേഷം സമീപത്തെ പറമ്പിലേക്ക് മാറ്റുന്നതിനിടെയാണ് ആന വീണ്ടും ഇടഞ്ഞത്. ഇടഞ്ഞ് ഉത്സവപ്പറമ്പിലേക്ക് വന്ന ആനയെ കണ്ട് ഓടിയ ഒരു സ്ത്രീക്ക് വീണ് പരിക്കേറ്റു. കോച്ചേരി സ്വദേശി മേരി(6)ക്കാണ് പരിക്കേറ്റത്. ഇവരെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




Next Story

RELATED STORIES

Share it