Thrissur

കുടിവെള്ളക്ഷാമം രൂക്ഷം; നോക്കുകുത്തികളായി സര്‍ക്കാരിന്റെ ജലസംഭരണി കിയോസ്‌കുകള്‍

കുടിവെള്ളക്ഷാമം രൂക്ഷം; നോക്കുകുത്തികളായി സര്‍ക്കാരിന്റെ ജലസംഭരണി കിയോസ്‌കുകള്‍
X

മാള: വരള്‍ച്ച നേരിടുന്നതിനായി റവന്യൂ വകുപ്പ് സ്ഥാപിച്ച ജലസംഭരണി കിയോസ്‌കുകള്‍ പല സ്ഥലത്തും നോക്കുകുത്തികളായി മാറി. വരള്‍ച്ചയ്ക്ക് പരിഹാരമായി ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം 2017ല്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച ജലസംഭരണികളാണ് വെള്ളമില്ലാതെയും ഉപയോഗശൂന്യമായും കിടക്കുന്നത്. പൊതു ഇടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന 5,000 ലിറ്ററിന്റെ സംഭരണികളിലേക്ക് ജലനിധി പദ്ധതിയുടെ വെള്ളമെത്തിക്കുന്നതിന് കണക്ഷനുണ്ട്.

എന്നാല്‍, ഇതിലേക്ക് ആഴ്ചയില്‍ ഒരിക്കല്‍ പോലും വെള്ളമെത്തുന്നില്ല. ചിലയിടങ്ങളില്‍ വെള്ളം ലഭിച്ചാലും എടുക്കാനുള്ള സൗകര്യങ്ങള്‍ തകരാറിലുമാണ്. ടാങ്ക് സ്ഥാപിച്ചതല്ലാതെ സംഭരണിയിലേക്ക് വെള്ളമെത്തിച്ച് ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്നതിന് യാതൊരു നീക്കങ്ങളും അധികാരികളുടെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ല. ജലനിധിയുടെ വെള്ളം ലഭിക്കാത്ത അവസരങ്ങളില്‍ ഗ്രാമപ്പഞ്ചായത്ത് ഈ സംഭരണി നിറച്ച് കുടിവെള്ളം നല്‍കേണ്ടതാണ്.

തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ചാണ് തറകെട്ടി ജലസംഭരണികള്‍ സ്ഥാപിച്ചത്. മാള ഗ്രാമപ്പഞ്ചായത്തില്‍ കടുത്ത കുടിവെള്ളക്ഷാമമുള്ള അഞ്ച് സ്ഥലങ്ങളിലാണ് ജലസംഭരണി സ്ഥാപിച്ചിരിക്കുന്നത്. റവന്യൂ വകുപ്പിന്റെ പദ്ധതിയായതുകൊണ്ട് ഗ്രാമപ്പഞ്ചായത്ത് ഈ സംവിധാനം കണ്ടില്ലെന്ന മട്ടാണ്. കുടിവെള്ളക്ഷാമം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലും ജലസംഭരണികള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാവാത്തത് നാട്ടുകാര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it