തൃശൂര്‍ ഗവ മെഡിക്കല്‍ കോളജില്‍ കൊവിഡ് ടെലി മെഡിസിന്‍ ഐസിയു
15 കട്ടിലുകളുള്ള ടെലി മെഡിസിന്‍ ഐസിയുവാണ് പ്രവര്‍ത്തനം തുടങ്ങിയത്. മുതിര്‍ന്ന ഡോക്ടര്‍മാര്‍ക്ക് രോഗികളുടെ ചികിത്സ പുരോഗതി നേരിട്ട് വിലയിരുത്തുന്നതിന് വേണ്ടിയാണ് ടെലി മെഡിസിന്‍ ഐസിയു തുടങ്ങിയത്.
![തൃശൂര്‍ ഗവ മെഡിക്കല്‍ കോളജില്‍ കൊവിഡ് ടെലി മെഡിസിന്‍ ഐസിയു തൃശൂര്‍ ഗവ മെഡിക്കല്‍ കോളജില്‍ കൊവിഡ് ടെലി മെഡിസിന്‍ ഐസിയു](https://www.thejasnews.com/h-upload/2020/10/17/126378-index.jpg)
തൃശൂര്‍: കേരളത്തില്‍ ആദ്യമായി കൊവിഡ് രോഗികള്‍ക്ക് വേണ്ടിയുള്ള ടെലി മെഡിസിന്‍ ഐസിയു ഗവ മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കേന്ദ്രീകൃത സ്രവ പരിശോധന കേന്ദ്രവും ഇതോടൊപ്പം ആരംഭിച്ചു.
15 കട്ടിലുകളുള്ള ടെലി മെഡിസിന്‍ ഐസിയുവാണ് പ്രവര്‍ത്തനം തുടങ്ങിയത്. മുതിര്‍ന്ന ഡോക്ടര്‍മാര്‍ക്ക് രോഗികളുടെ ചികിത്സ പുരോഗതി നേരിട്ട് വിലയിരുത്തുന്നതിന് വേണ്ടിയാണ് ടെലി മെഡിസിന്‍ ഐസിയു തുടങ്ങിയത്. കാമറ വഴി മുതിര്‍ന്ന ഡോക്ടര്‍മാര്‍ക്ക് രോഗികളെ കണ്ട് ചികിത്സാ നിര്‍ദേശങ്ങള്‍ നല്‍കാനും ചികിത്സാ പുരോഗതി വിലയിരുത്താനും കഴിയും. സ്രവ പരിശോധന വേഗത്തിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രീകൃത സ്രവ പരിശോധന കേന്ദ്രം തുടങ്ങിയത്. പ്രിന്‍സിപ്പല്‍ ഡോ എം എ ആന്‍ഡ്രൂസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സൂപ്രണ്ട് ഡോ ആര്‍ ബിജു കൃഷ്ണന്‍, ആര്‍ എം ഒ ഡോ സി പി മുരളി, ലെയ്‌സണ്‍ ഓഫീസര്‍ ഡോ സി രവീന്ദ്രന്‍, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ പി വി സന്തോഷ്, ഡോ നിഷ എം ദാസ്, നോഡല്‍ ഓഫീസര്‍ ഡോ ലിജോ കൊള്ളന്നൂര്‍, ഡെപ്യൂട്ടി ആര്‍ എം ഒ ഡോ രാധിക പങ്കെടുത്തു.
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT