കൊവിഡ് പ്രതിരോധം: പൊതു ഇടങ്ങള്‍ ശുചീകരിച്ചു
BY BSR24 March 2020 11:22 AM GMT

X
BSR24 March 2020 11:22 AM GMT
മാള: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാളയിലെ പൊതു ഇടങ്ങളില്‍ ശുചീകരണം നടത്തി. മാള ഗ്രാമപ്പഞ്ചായത്തിനു കീഴിലുള്ള ബസ് സ്റ്റാന്റ്, കെ എസ് ആര്‍ ടി സി സ്റ്റാന്റ് തുടങ്ങിയ സ്ഥലങ്ങളിലാണ് ശുചീകരണം നടത്തിയത്. ബസ് സര്‍വീസ് പൂര്‍ണ്ണമായും നിലച്ചതിനാല്‍ ഇരു ബസ് സ്റ്റാന്റുകളും വിജനമായ സാഹചര്യത്തിലാണ് ശുചീകരണം നടത്തിയത്. അഗ്‌നിശമന വിഭാഗത്തിന്റെയും മാള ഗ്രാമപഞ്ചായത്ത് ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ മാളക്കടവ് കൂട്ടായ്മയാണ് ശുചീകരണം സംഘടിപ്പിച്ചത്. പ്രദേശവാസികളും സര്‍ക്കാര്‍ സംവിധാനവും കൈകോര്‍ത്തതോടെ ശുചീകരണം വളരെ വേഗം പൂര്‍ത്തീകരിക്കാന്‍ സാധിച്ചതായി മാള ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ഉറുമീസ് അറിയിച്ചു. ശുചീകരണ പ്രവര്‍ത്തനം നടത്തിയ സ്ഥലങ്ങള്‍ അണുവിമുക്തമാക്കുകയും ചെയ്തു.
Next Story
RELATED STORIES
റെയില്വേയില് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; മൂന്ന് ബിജെപി...
6 July 2022 7:22 PM GMTആവിക്കല്ത്തോട് സ്വീവേജ് പ്ലാന്റ്: മന്ത്രിയുടെ തീവ്രവാദ...
6 July 2022 6:35 PM GMTപി ടി ഉഷയുടെ രാജ്യ സഭാംഗത്വം ആര്എസ്എസ് വിധേയത്വത്തിനുള്ള പ്രത്യുപകാരം
6 July 2022 5:22 PM GMTഅന്ന് ആര്‍ ബാലകൃഷ്ണ പിള്ള, ഇന്ന് സജി ചെറിയാന്; വിവാദപ്രസംഗത്തിന്റെ...
6 July 2022 5:03 PM GMTഭരണഘടനാ അധിക്ഷേപം: സജി ചെറിയാനെതിരേ കേസെടുക്കാന് കോടതി നിര്ദേശം
6 July 2022 3:59 PM GMTആര്എസ്എസ് വിരുദ്ധ മുദ്രാവാക്യം; പോപുലര് ഫ്രണ്ട് നേതാക്കളും...
6 July 2022 2:39 PM GMT