കുഴഞ്ഞുവീണ് മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
BY RSN20 Oct 2020 11:59 AM GMT

X
RSN20 Oct 2020 11:59 AM GMT
മാള: മാളയില്‍ കുഴഞ്ഞുവീണ് മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വടമ ജംഗ്ഷനില്‍ പലചരക്ക് - പച്ചക്കറി വ്യാപാരം നടത്തുന്ന സെന്റ് ജോണ്‍ കുടുംബ യൂണിറ്റ് അംഗം കണ്ണംമ്പുഴ ജേക്കബ്ബ് മകന്‍ സാബു (48) വാണ് ഇന്നലെ വെളുപ്പിന് വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചത്. ആന്റിജന്‍ ടെസ്റ്റില്‍ zകാവിഡ് പോസറ്റീവ് ആയതിനാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം കൂടുതല്‍ ടെസ്റ്റുകള്‍ നടത്തി കൊവിഡ് സ്ഥിരീകരിച്ചു. വെളുപ്പിന് വീട്ടില്‍ വച്ച് ഫിറ്റ്സ് ബാധിച്ച് കുഴഞ്ഞുവീണാണ് മരിച്ചത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ച ശേഷം നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രി അധികൃതര്‍ ആരോഗ്യവകുപ്പിനെ അറിയിച്ചതിനെ തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍ സി എ വേണുവിന്റെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ചു. മാള പോലിസും സ്ഥലത്തെത്തിയിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫിസില്‍ നിന്നുള്ള അനുമതി ലഭിച്ച ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Next Story
RELATED STORIES
മണിപ്പൂരിലെ മണ്ണിടിച്ചില്‍: സൈനികന് ഉള്‍പ്പെടെ ഏഴ് അസം സ്വദേശികള്‍...
2 July 2022 6:45 PM GMTഉദയ്പൂര്‍ കൊലപാതകം: ആള്‍ക്കൂട്ടം പ്രതികളുടെ വസ്ത്രം വലിച്ചുകീറി,...
2 July 2022 6:28 PM GMTഎകെജി സെന്ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ്...
2 July 2022 6:28 PM GMTവയനാട്ടിലെ മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം:...
2 July 2022 6:11 PM GMTപുലിറ്റ്സര്‍ പുരസ്കാര ജേതാവ് സന്ന മട്ടുവിനെ ഡല്‍ഹി വിമാനത്താളത്തില്‍ ...
2 July 2022 5:56 PM GMTകെട്ടിടനികുതി ഇനത്തില്‍ അടച്ച പണം തട്ടിയ വിഴിഞ്ഞം വില്ലേജ് ഓഫിസറെ...
2 July 2022 5:41 PM GMT