പ്രവാസികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് സംഗമം

മാള: പ്രവാസികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വിവിധ സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് ഐക്യദാര്‍ഢ്യ സംഗമം നടത്തി. മാള ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സംഗമത്തില്‍ ബ്ലോക്ക് പ്രസിഡന്റ് പി ഡി ജോസ്, ഡിസിസി ജനറല്‍ സെക്രട്ടറി എ എ അഷ്‌റഫ്, ജില്ലാ പഞ്ചായത്തംഗം നിര്‍മല്‍ സി പാത്താടന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് വക്കച്ചന്‍ അമ്പൂക്കന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ജോണ്‍ കെന്നഡി, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ സന്തോഷ് ആത്തപ്പിള്ളി, ജോഷി കാഞ്ഞൂത്തറ തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രവാസികളുടെ ടിക്കറ്റ് ചാര്‍ജ്ജ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഏറ്റെടുക്കുക, അടിയന്തിരമായി പുനരധിവാസ പാക്കേജ് നടപ്പാക്കുക എന്നീ മുദ്രാവാക്യവുമായി പുത്തന്‍ചിറ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ കേന്ദ്രങ്ങളിലും മെഴുകുതിരി തെളിയിച്ച് പ്രതിഷേധിച്ചു.
ലോക്ക് ഡൗണ്‍ ചട്ടങ്ങള്‍ പാലിച്ച് അഞ്ചുപേരെ സംഘടിപ്പിച്ചായിരുന്നു സമരം. പ്രതിഷേധത്തിന് മണ്ഡലം പ്രസിഡന്റ് എം പി സോണി, എം എ അബ്ദുല്‍ ഷുക്കൂര്‍, മാനാത്ത് രാജേന്ദ്രന്‍, ടി പി പരമേശ്വരന്‍ നമ്പൂതിരി, വി എസ് അരുണ്‍ രാജ്, പി ഐ അസൈനാര്‍, ഇ എം റിയാസ്, ജോപ്പി മങ്കിടിയാന്‍, സുഭാഷ് പനങ്ങാടന്‍ നേതൃതം നല്‍കി. വിദേശത്ത് നിന്നെത്തുന്ന മലയാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കുഴുര്‍ വിളക്കുംകാല്‍ ജങ്ഷനില്‍ മെഴുകുതിരി കത്തിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചു.
RELATED STORIES
എകെജി സെന്ററിന് നേരെ ബോംബേറ്
30 Jun 2022 8:38 PM GMTബഫര്സോണ്: സുപ്രിംകോടതി വിധിക്കെതിരേ കേരളം തിരുത്തല് ഹരജി നല്കും
30 Jun 2022 6:42 PM GMTകടലില് അപകടത്തില്പ്പെട്ട മല്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
30 Jun 2022 6:15 PM GMTമദ്റസകളല്ല ആര്എസ്എസ് ശാഖകളാണ് നിര്ത്തലാക്കേണ്ടത്: സുനിതാ നിസാര്
30 Jun 2022 3:27 PM GMTഉദ്ധവ് താക്കറെ സര്ക്കാരിന്റെ പതനത്തിന് കാരണമായത് ഈ കാരണങ്ങള്
30 Jun 2022 3:22 PM GMTമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഷിന്ഡെ; ഉപമുഖ്യമന്ത്രിയായി...
30 Jun 2022 3:02 PM GMT