Thrissur

രക്തദാന ക്യാംപും മൊബൈല്‍ ആപ്ലിക്കേഷനും ഉദ്ഘാടനം ചെയ്തു

രക്തദാന ക്യാംപും മൊബൈല്‍ ആപ്ലിക്കേഷനും ഉദ്ഘാടനം ചെയ്തു
X

തൃശൂര്‍: ലോക രക്തദാന ദിനത്തിന്റെയും ജനകീയ രക്തദാന സേന(പിബിഡിഎ) രണ്ടാം വാര്‍ഷികവും പ്രമാണിച്ച് രക്തദാന ക്യാംപും മൊബൈല്‍ ആപ്ലിക്കേഷന്‍ ഉദ്ഘാടനവും നടത്തി. പിബിഡിഎ മൊബൈല്‍ അപ്ലിക്കേഷന്‍ രജിസ്‌ട്രേഷന്‍ ചാലക്കുടി എംഎല്‍എ ടി ജെ സനീഷ് കുമാര്‍ ജോസഫ് ഐഎംഎ രക്തബാങ്കില്‍ നിര്‍വഹിച്ചു. അപകടങ്ങള്‍ ഉള്‍പ്പെടെയുള്ള സാഹചര്യത്തില്‍ ആശുപത്രികളില്‍ രക്തത്തിനുണ്ടാവുന്ന ക്ഷാമത്തിന് ശാശ്വത പരിഹാരമായി രക്ത ലഭ്യത ഉറപ്പുവരുത്താന്‍ നൂതന രീതിയില്‍ കോഓഡിനേറ്റര്‍മാരും ആപ്ലിക്കേഷനും ഒന്നിച്ചു പ്രവര്‍ത്തിക്കുന്ന രീതിയിലുള്ളതാണ് ആപ്ലിക്കേഷന്‍. രക്തദാന ക്യാംപിന് പിബിഡിഎ തൃശൂര്‍ ജില്ലാ ബ്ലഡ് ഡൊണേഷന്‍ കോഓഡിനേറ്റര്‍മാരായ ഫിറോസ് തോട്ടപ്പടി, സ്‌റ്റെഫാനൊ ഗ്ലാഡ്സ്റ്റണ്‍ പെരുമ്പിലാവ്, ലത്തീഫ് പെരുമ്പിലാവ്, സലിം കാളത്തോട്, ഡെല്‍ജോ, പി എച്ച് സലാഹുദ്ദീന്‍ ആഷിക്ക്, ഷാനവാസ് നേതൃത്വം നല്‍കി. കേരളത്തിലെ 14 ജില്ലകളിലും ഒരേ സമയമാണ് ഉദ്ഘാടനം നടന്നത്.

Blood donation camp and inaugurated the mobile app


Next Story

RELATED STORIES

Share it